Abdul Qadeer Khan
ഇസ്ലാമാബാദ്: പാക് ആണവ ശാസ്ത്രജ്ഞൻ അബ്ദുൾ ഖദീർ ഖാൻ (Abdul Qadeer Khan Death) അന്തരിച്ചു. 85 വയസ്സായിരുന്നു. പാകിസ്താന്റെ ആണവായുധ പദ്ധതിയുടെ പിതാവാണ് ഖാൻ. രാവിലെ ഇസ്ലാമാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഖാൻ ഏറെ നാളായി ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ ഗുരുതര പ്രശ്നങ്ങളെ തുടർന്നാണ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. കഴിഞ്ഞ മാസം 27 ന് ഖാന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് ഭേദമായെങ്കിലും കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. കോവിഡ് ബാധയ്ക്ക് ശേഷം അവശനായ തന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാത്തതിൽ ഖാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വിമർശിച്ചത് വലിയ വാർത്തയായിരുന്നു.
ഡോ.ഖാന് 1936-ല് ഇന്ത്യയിലെ ഭോപ്പാലിലാണ് ജനിച്ചത്. ആണവ രഹസ്യങ്ങള് ചോര്ത്തി വിറ്റതിന് 2004 ല് ഇയാൾ വീട്ടുതടങ്കലിലാക്കപ്പെട്ടു. പിന്നീട് കുറ്റം ഏറ്റുപറയുകയും അന്നത്തെ പ്രസിഡന്റ് മുഷ്റഫ് മാപ്പ് നല്കുകയും ചെയ്തു. കോടതി വിധിയും അനുകൂലമായതോടെ 2009 ഫെബ്രുവരിയില് അദ്ദേഹത്തെ തടങ്കലില് നിന്ന് വിട്ടയച്ചു. മറ്റ് രാജ്യങ്ങള്ക്ക് ആണവായുധ സാങ്കേതിക വിദ്യ കൈമാറിയതില് ഖാദിര് ഖാനുള്ള പങ്ക് തെളിയിക്കുന്ന രേഖകള് അമേരിക്ക പാകിസ്ഥാന് കൈമാറിയിരുന്നു. ഭാരതത്തിന്റെയും എക്കാലത്തെയും ശത്രുവായിരുന്നു ഖാന്.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…