Friday, May 17, 2024
spot_img

പാക് ആണവ ശാസ്ത്രജ്ഞൻ അബ്ദുൾ ഖദീർ ഖാൻ അന്തരിച്ചു; അന്ത്യം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന്

ഇസ്ലാമാബാദ്: പാക് ആണവ ശാസ്ത്രജ്ഞൻ അബ്ദുൾ ഖദീർ ഖാൻ (Abdul Qadeer Khan Death) അന്തരിച്ചു. 85 വയസ്സായിരുന്നു. പാകിസ്താന്റെ ആണവായുധ പദ്ധതിയുടെ പിതാവാണ് ഖാൻ. രാവിലെ ഇസ്ലാമാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഖാൻ ഏറെ നാളായി ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ ഗുരുതര പ്രശ്‌നങ്ങളെ തുടർന്നാണ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. കഴിഞ്ഞ മാസം 27 ന് ഖാന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് ഭേദമായെങ്കിലും കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്നു. കോവിഡ് ബാധയ്‌ക്ക് ശേഷം അവശനായ തന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാത്തതിൽ ഖാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വിമർശിച്ചത് വലിയ വാർത്തയായിരുന്നു.

ഡോ.ഖാന്‍ 1936-ല്‍ ഇന്ത്യയിലെ ഭോപ്പാലിലാണ് ജനിച്ചത്. ആണവ രഹസ്യങ്ങള്‍ ചോര്‍ത്തി വിറ്റതിന്‌ 2004 ല്‍ ഇയാൾ വീട്ടുതടങ്കലിലാക്കപ്പെട്ടു. പിന്നീട്‌ കുറ്റം ഏറ്റുപറയുകയും അന്നത്തെ പ്രസിഡന്റ് മുഷ്‌റഫ് മാപ്പ് നല്‍കുകയും ചെയ്തു. കോടതി വിധിയും അനുകൂലമായതോടെ 2009 ഫെബ്രുവരിയില്‍ അദ്ദേഹത്തെ തടങ്കലില്‍ നിന്ന് വിട്ടയച്ചു. മറ്റ് രാജ്യങ്ങള്‍ക്ക് ആണവായുധ സാങ്കേതിക വിദ്യ കൈമാറിയതില്‍ ഖാദിര്‍ ഖാനുള്ള പങ്ക് തെളിയിക്കുന്ന രേഖകള്‍ അമേരിക്ക പാകിസ്ഥാന് കൈമാറിയിരുന്നു. ഭാരതത്തിന്റെയും എക്കാലത്തെയും ശത്രുവായിരുന്നു ഖാന്‍.

Related Articles

Latest Articles