India

കോവിഡ്: തുടർച്ചയായ രണ്ടാം ദിവസവും ഇരുപത്തിനായിരത്തിൽ താഴെ രോഗികൾ; 24 മണിക്കൂറിനിടെ 18,166 പേർക്ക് കൂടി രാജ്യത്ത് രോഗബാധ

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,166 പേർക്ക് കൂടി കോവിഡ് (Covid Updates In India) സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,39,53,475 ആയി ഉയർന്നു. കഴിഞ്ഞ ദിവസം സംഭവിച്ച 214 മരണങ്ങളാണ് കൊറോണയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4,50,589 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.

തുടർച്ചയായ രണ്ടാം ദിവസമാണ് ഇരുപത്തിനായിരത്തിൽ താഴെ രോഗികൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 3,32,71,915 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,624 പേരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയി. നിലവിൽ 4,50,589 പേരാണ് രാജ്യത്തെ വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. വാക്‌സിനേഷൻ ആരംഭിച്ചതിന് പിന്നാലെ 94,70,10,175 ഡോസുകൾ ആളുകൾക്ക് നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,85,415 ഡോസുകളാണ് നൽകിയത്.

ആകെ കേസുകളുടെ ഒരു ശതമാനം പേർ മാത്രമാണ് നിലവിൽ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 97.99 ശതമാനമാണ് രോഗമുക്തി നിരക്ക്. 1.57 ശതമാനമാണ് പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി (Test Positivity Rate) നിരക്ക്. കഴിഞ്ഞ 107 ദിവസമായി ഇതേ നിലയിൽ ടിപിആർ തുടരുകയാണ്. 1.42 ആണ് പ്രതിദിന ടിപിആർ. കഴിഞ്ഞ 41 ദിവസമായി ടിപിആർ നിരക്കിൽ മാറ്റമുണ്ടായിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം (Health Ministry Of India) വ്യക്തമാക്കുന്നത്. കൊറോണ വ്യാപനം ആരംഭിച്ചതിന് പിന്നാലെ 58.25 കോടി സാമ്പിളുകൾ പരിശോധിച്ചു.

അതേസമയം കേരളത്തിൽ കഴിഞ്ഞ ദിവസം 9470 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര്‍ 930, കോഴിക്കോട് 921, കൊല്ലം 696, മലപ്പുറം 660, പാലക്കാട് 631, കോട്ടയം 569, കണ്ണൂര്‍ 561, ഇടുക്കി 522, പത്തനംതിട്ട 447, ആലപ്പുഴ 432, വയനാട് 318, കാസര്‍കോട് 185 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയ കുറവാണ് രാജ്യത്തും രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടാകാൻ കാരണമായത്.

admin

Recent Posts

കുഞ്ഞു ബാലന്റെ മോദിയോടുള്ള സ്നേഹം കണ്ടോ ?

നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാൻ പോകണമെന്ന് ക-ര-ഞ്ഞ് വി-ളി-ച്ച് കുഞ്ഞു ബാലൻ ! വീഡിയോ കാണാം...

14 mins ago

സതീഷ് കൊടകരയുടെ വിജ്ഞാന ദായകമായ പ്രഭാഷണം ! അർജ്ജുനനും യുവ സമൂഹവും

അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം ! സതീഷ് കൊടകരയുടെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം I ARJUNA AND THE YOUTH

21 mins ago

ആം ആദ്മി പാർട്ടിയുടെ വിശ്വാസ്യത പൂജ്യമല്ല, മൈനസ് ! അരവിന്ദ് കെജ്‌രിവാളിന്റെ യഥാർത്ഥ മുഖം വെളിവായി ; നേതാക്കളെ പോലെ നുണകളുടെ കൂമ്പാരത്താൽ കെട്ടിപ്പൊക്കിയ പാർട്ടിയാണിതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ

ദില്ലി : രാജ്യസഭാ എംപിയായ സ്വാതി മലിവാൾ ആക്രമണത്തിനിരയായ സംഭവത്തിൽ ആം ആദ്മി പാർട്ടിക്കും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ…

27 mins ago

ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് സ്മാരകം നിർമ്മിച്ച് സിപിഎം; പാനൂരിൽ ഈ മാസം 22 ന് എം വി ഗോവിന്ദൻ സ്മാരകം ഉദ്‌ഘാടനം ചെയ്യും!

കണ്ണൂർ: ബോംബ് നിർമ്മാണവും പാർട്ടി പ്രവർത്തനമാണെന്ന പ്രഖ്യാപനത്തോടെ രക്തസാക്ഷി സ്മാരകം നിർമ്മിച്ച് സിപിഎം. പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ…

35 mins ago

ഒടുവിൽ ഗണഗീതവും… ! വീണ്ടും ദീപയുടെ കോപ്പിയടി !

കോപ്പിയടിയിൽ പിഎച്ച്ഡി! ഇത്തവണ പകർത്തിയെഴുതിയത് 'ഗണഗീതം'; ദീപ നിശാന്ത് വീണ്ടും എയറിൽ

1 hour ago

സോളാർ സമരം ഒത്തുതീർപ്പിലൂടെ അവസാനിപ്പിച്ചതിൽ വിശദീകരണം നൽകേണ്ടത് സിപിഎമ്മെന്ന് തിരുവഞ്ചൂർ; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിൽ സിപിഎം കൂടുതൽ പ്രതിസന്ധിയിലേക്ക്!

തിരുവനന്തപുരം: സോളാർ സമരം അവസാനിപ്പിച്ചതിന്റെ പിന്നാമ്പുറക്കഥകൾ വിശദീകരിച്ച് മാദ്ധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലിൽ സിപിഎം കൂടുതൽ പ്രതിരോധത്തിലേക്ക്.…

1 hour ago