Sunday, December 14, 2025

നഴ്‌സിന് നേരെ നഗ്നതാ പ്രദർശനം; പഴക്കച്ചവടക്കാരനായ അര്‍ഷാദ് അറസ്റ്റിൽ

കാസർഗോഡ്: വഴിയിലൂടെ നടന്ന് പോവുകയായിരുന്ന നഴ്‌സായ യുവതിക്ക് നേരെ വാഹനത്തിലിരുന്ന് നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ടയാളും ഇപ്പോള്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനുമായ എ അര്‍ഷാദ് (34) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം.

കാഞ്ഞങ്ങാടിനടുത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ യുവതി കോട്ടച്ചേരിയില്‍ ബസിറങ്ങി വഴിയരികിലൂടെ നടന്നുപോകുമ്പോള്‍ ഗുഡ്സ് ഓട്ടോറിക്ഷയിലിരുന്ന യുവാവ് യുവതിയെ വിളിച്ച് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന്, യുവതി ഹൊസ്ദുര്‍ഗ് പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.

ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പഴക്കച്ചവടം നടത്തുന്നയാളാണ് പ്രതി അര്‍ഷാദ്. സ്‌കൂള്‍ വിട്ട് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ അര്‍ഷാദ് ഇക്കഴിഞ്ഞ ജനുവരി 14ന് പോക്‌സോ കേസില്‍ അറസ്റ്റിലായിരുന്നു.

Related Articles

Latest Articles