Sunday, May 12, 2024
spot_img

യാത്രക്കാരുടെ എണ്ണത്തില്‍ വർദ്ധന; ഞായറാഴ്ച മുതൽ കൊച്ചി മെട്രോ സർവീസ് രാവിലെ 7.30ന് തുടങ്ങും

കൊച്ചി: ഈ ഞായറാഴ്ച മുതൽ കൊച്ചി മെട്രോ സർവീസ് രാവിലെ 7.30 മുതൽ തുടങ്ങും. യാത്രക്കാരുടെ എണ്ണത്തില്‍ വർദ്ധനവ് വന്നതോടെയാണ് തീരുമാനം. ഒരു ദിവസം ശരാശരി 80,000 യാത്രക്കാർ ആയിരുന്നത് ഈ മാസം 90,000 ആയി ഉയര്‍ന്നിട്ടുണ്ട്. ഒൻപത് ദിവസം കൊണ്ട് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായി അധികൃതർ പറഞ്ഞു. നേരത്തെ ഞായറാഴ്ചകളിൽ എട്ട് മണിക്കായിരുന്നു മെട്രോയുടെ സർവീസ് തുടങ്ങിയിരുന്നത്.

കഴിഞ്ഞ ആഴ്ചയിലെ ഓൺലൈൻ സർവേയിലെ അഭിപ്രായങ്ങൾ പരി​ഗണിച്ചാണ് പുതിയ സമയക്രമം നിശ്ചയിച്ചത്. സ്‌കൂൾ തുറക്കുന്നതോടെ വിദ്യാർത്ഥികൾക്കായി പ്രത്യേക ഓഫറുകളും കൊച്ചി മെട്രോ ഒരുക്കിയിട്ടുണ്ട്.

Related Articles

Latest Articles