ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായ ലൈംഗികപീഡന പരാതി അന്വേഷിക്കാന്‍ നിയോഗിച്ച സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍വി രമണ പിന്മാറി . ജസ്റ്റിസ് രമണയെ ഉള്‍പ്പെടുത്തിയതില്‍ പരാതിക്കാരിയായ സ്ത്രീ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പിന്മാറ്റം.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കുടുംബസുഹൃത്താണ് ജസ്റ്റിസ് രമണ എന്നും അതുകൊണ്ട് പാനലില്‍ നിന്ന് അദ്ദേഹം സ്വയം വിട്ടു നില്‍ക്കണമെന്ന് കോടതിക്ക് നല്കിയ കത്തില്‍ പരാതിക്കാരിയായ സ്ത്രീ പറഞ്ഞിരുന്നു. ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട പരാതി സ്ത്രീ കോടതിക്ക് നല്‍കിയത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഗൂഢാലോചന നടന്നെന്ന വെളിപ്പെടുത്തലില്‍ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഗൂഢാലോചന അന്വേഷിക്കുന്നതിന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എകെ പട്നായിക് ആണ് നേതൃത്വം നല്‍കുന്നത്. സിബിഐ, ഐബി, ഡല്‍ഹി പോലീസ് എന്നിവരടങ്ങുന്ന സംയുക്ത അന്വേഷണമാണ് നടക്കുക.
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…