Saturday, December 13, 2025

പാറ്റ്ന റെയിൽവേ സ്റ്റേഷനിലെ അശ്ലീല വിഡിയോ പ്രദർശനം; മാനത്തിനു പിന്നാലെ കരാറും നഷ്ടമായി കമ്പനി

പാറ്റ്‌ന : പാറ്റ്ന റെയിൽവേ സ്റ്റേഷനിലെ അശ്ലീല വിഡിയോ പ്രദർശനം വൻ വിവാദമായ സാഹചര്യത്തിൽ സംഭവത്തിൽ കടുത്ത നടപടിയുമായി അധികൃതർ. ഇതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനിലെ ടെലിവിഷൻ സംപ്രേഷണത്തിൻ്റെ കരാർ ഏറ്റെടുത്ത കമ്പനിയുമായുള്ള കരാർ റദ്ദാക്കിയതായി ഈസ്റ്റ് സെൻട്രൽ റെയിൽവേ അധികൃതർ വ്യക്തമാക്കി. കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്തു എന്നും റിപ്പോർട്ടുണ്ട് .

കൊൽക്കത്ത ആസ്ഥാനമായ ദത്ത സ്റ്റുഡിയോയാണ് കരാറെടുത്തിരുന്നത്. ഇവർക്കെതിരെ രണ്ട് വ്യത്യസ്ത കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പാറ്റ്ന റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള ടി വി സ്‌ക്രീനുകളിൽ അശ്ലീല സിനിമയിലെ ദൃശ്യങ്ങൾ പ്ലേ ചെയ്തത്. ഞായറാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം . ആളുകൾ ബഹളം വയ്ക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

Related Articles

Latest Articles