Monday, June 17, 2024
spot_img

ഫാസ്റ്റ് ബൗളർ ജൂലൻ ഗോസ്വാമിയും വിരമിക്കുന്നു; വിടപറയൽ ഇന്ത്യ-ഇംഗ്ലണ്ട് ടി ട്വന്റി പരമ്പരക്ക് ശേഷം; അർഹിക്കുന്ന യാത്രയയപ്പ് നൽകാൻ ടീമംഗങ്ങൾ

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ടി-20 പരമ്പര 2-1ന് അടിയറ വേക്കേണ്ടിവന്ന ഇന്ത്യ ഏകദിന പരമ്പരയെങ്കിലും സ്വന്തമാക്കാനുറച്ചാണ് ഇറങ്ങുന്നത്. ഇതിഹാസ ഫാസ്റ്റ് ബൗളർ ഝുലൻ ഗോസ്വാമിയുടെ അവസാന പരമ്പരയാവും ഇത്. ഈ മാസം 24ന് ലോർഡ്സിൽ നടക്കുന്ന മൂന്നാം ഏകദിനത്തോടെ താരം കളി മതിയാക്കും. അതുകൊണ്ട് തന്നെ ഗോസ്വാമിയ്ക്ക് അർഹിക്കുന്ന യാത്ര അയപ്പ് നൽകുകയെന്ന ലക്ഷ്യവും ഇന്ത്യൻ ടീമിനുണ്ട്.

ടി-20 പരമ്പരയിൽ സ്മൃതി മന്ദന, ഹർമൻപ്രീത് കൗർ എന്നിവരൊഴികെ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ വിശ്വസിക്കാവുന്ന മറ്റൊരു താരമില്ലെന്നതായിരുന്നു പ്രശ്നം. മറ്റൊരു മികച്ച താരം ജമീമ റോഡ്രിഗ്സ് പരുക്കേറ്റ് പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. ഷഫാലി വർമ ഇതുവരെ തൻ്റെ ബാക്ക്ഫൂട്ട് ദൗർബല്യം മറികടന്നിട്ടില്ല. ഇതുവരെ ഒരു ഫോർമാറ്റിലും ശ്രദ്ധേയ പ്രകടനം നടത്താത്ത ഡയലൻ ഹേമലതയെ മൂന്നാം നമ്പറിൽ പരിഗണിച്ചതും ആഭ്യന്തര ക്രിക്കറ്റിൽ ടോപ്പ് ഓർഡറിൽ തകർപ്പൻ പ്രകടനം നടത്തിവരുന്ന കെപി നവ്ഗിരെയെ ലോവർ ഓർഡറിൽ ഇറക്കി പിന്നീട് പരിഗണിക്കാത്തതുമൊക്കെ ചർച്ചയായിരിക്കുകയാണ്.

Related Articles

Latest Articles