കൊല്‍ക്കത്ത : ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് മുഖം തിരിച്ചതോടെ ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസൻ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽനിന്നു പിൻമാറി. നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ് അദ്ദേഹം. അയർലൻഡുമായി ബംഗ്ലദേശിന് ഏകദിന പരമ്പര കളിക്കാനുള്ളതിനാൽ മുഴുവൻ മത്സരങ്ങളും ഷാക്കിബിന് കളിക്കാൻ സാധിക്കില്ലെന്ന് ബംഗ്ലദേശ് ബോര്‍ഡ് അറിയിച്ചതോടെയാണു തീരുമാനം.അതെസമയം മറ്റൊരു ബംഗ്ലാദേശ് താരമായ ലിറ്റൻദാസ് മെയ് ഒന്നു വരെ ഐപിഎല്ലിൽ തുടരും.
ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കടക്കം പരിക്കേറ്റ് പുറത്തായതോടെ പരുങ്ങലിലായ ബംഗ്ലദേശ് താരങ്ങൾ സീസണിലെ മുഴുവൻ മത്സരങ്ങളും കളിക്കണമെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം മാനേജ്‌മന്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സീസൺ മുഴുവൻ താരങ്ങളെ അനുവദിക്കാനാകില്ലെന്ന നിലപാടിൽ കടുംപിടുത്തത്തിൽ അയവ് വരുത്താൻ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ്. ഈ സാഹചര്യത്തിലാണ് ഷാക്കിബ് അൽ ഹസന്റെ പിൻമാറ്റം. ഇംഗ്ലിഷ് ബാറ്ററായ ജേസൺ റോയിയെ കൊൽക്കത്ത പുതുതായി ടീമിലെത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം താരത്തെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയിരുന്നെങ്കിലും താരം ഇന്ത്യയിലേക്കു കളിക്കാനെത്തിയിരുന്നില്ല. 2021 സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരമായിരുന്ന ജേസൺ റോയ് അഞ്ച് കളികളിൽനിന്ന് 150 റണ്‍സാണു നേടിയത്

