Tuesday, May 21, 2024
spot_img

തൊട്ടാൽ പൊള്ളുന്ന തങ്കം; സർവ്വകാല റെക്കോർഡിൽ സ്വർണ്ണവില

സ്വർണ്ണവില കുതിക്കുന്നു. ഇന്ന് മാത്രം ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ച് ഗ്രാമിന് 5625 രൂപയും പവന് 45000 രൂപയുമായി.

ഇന്നലെയാണ് സ്വർണ്ണവില ഗ്രാമിന് മാർച്ച് 18 ലെ റെക്കോർഡായ 5530 രൂപക്കൊപ്പം എത്തിയിരുന്നു. അന്താരാഷ്ട്ര സ്വർണ്ണവില നേരിയ തോതിൽ കുറഞ്ഞതോടെ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും, വൻകിട നിക്ഷേപകരും സ്വർണ്ണം വാങ്ങി കൂട്ടാൻ മത്സരിച്ചതോടെയാണ് സ്വർണ്ണവില കുതിച്ചത്. യുഎസ് ഫെഡറൽ റിസർവ്വിന്റെ നിലപാടുകളായി ഇന്നലെ പുറത്തു വന്ന സാമ്പത്തികം, ട്രഷറി ആദായം എന്നീ ഡേറ്റകളും സ്വർണ്ണവില ഉയരാൻ കാരണമായി.

Related Articles

Latest Articles