Tuesday, September 22, 2026

ഒഡീഷയിൽ പോലീസ് സ്റ്റേഷൻ ആക്രമണം ; നിരവധി പോലീസുകാർക്ക് പരിക്കേറ്റു

 

ഒഡീഷ: ഗജപതി ജില്ലയിലെ പോലീസ് സ്റ്റേഷനിൽ ഇന്ന് ഇരുന്നൂറോളം പേരടങ്ങുന്ന ജനക്കൂട്ടം അതിക്രമിച്ചുകയറി ഉദ്യോഗസ്ഥരെ ആക്രമിച്ചു.

സംഭവത്തിൽ എട്ട് പോലീസുകാർക്ക് പരിക്കേറ്റു. അതിൽ രണ്ട് പേരെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

“പ്രതിഷേധക്കാർ പോലീസ് സ്റ്റേഷന്റെ ഗേറ്റ് തകർക്കുകയും , ഉദ്യോഗസ്ഥരെ അടിക്കുകയും , പണം കൊള്ളയടിക്കുകയും ചെയ്തു. എല്ലാവരും ആയുധങ്ങളുമായാണ് എത്തിയത് . ഏറ്റുമുട്ടലിൽ എട്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു,” സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, അദ്ദേഹം കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച്ച രാത്രി ഝരനാപൂർ ഗ്രാമത്തിലെ ഒരു യുവാവിനെ പോലീസ് കള്ളക്കേസ് ചുമത്തി പൊക്കിയെടുത്തുവെന്നും ഉടൻ വിട്ടയക്കണമെന്നും സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രക്ഷോഭകർ ആരോപിച്ചു.

Related Articles

Latest Articles