അന്താരാഷ്ട്ര വിപണിയിലെ എണ്ണവില രണ്ടാഴ്ചയ്ക്കകം കുറയുമെന്ന് ബി.പി.സി.എല്‍ ചെയര്‍മാന്‍ അരുണ്‍ സിങ്. യുറോപ്പിന് റഷ്യയുടെ ഊര്‍ജ ഇറക്കുമതി ഒഴിവാക്കാൻ കഴിയില്ലെന്നും, റഷ്യയുടെ തീരുമാനമില്ലാതെ അവരുടെ എണ്ണ-വാതക കയറ്റുമതിയിൽ ഇടപെടാൻ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലുള്ള എണ്ണവില രണ്ടാഴ്ചക്കകം ബാരലിന് 100 ഡോളർ വരെ താഴും. യുദ്ധം അവസാനിക്കുമ്പോൾ എണ്ണവില ബാരലിന് 90 ഡോളറിലെയ്‌ക്കെത്തും. ആഗോള സമ്പത്ത് വ്യവസ്ഥയുടെ വളര്‍ച്ച കുറയുന്ന സാഹചര്യത്തിലേക്ക് ഉയരുന്ന എണ്ണവില നയിക്കാം. ഇതിനൊപ്പം ക്രൂഡോയിലിന്‍റെ ആവശ്യകതയും, രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ കുറഞ്ഞേക്കാം. പ്രതിദിനം ഏകദേശം രണ്ട് മുതല്‍ മൂന്ന് മില്യണ്‍ ബാരലായിരിക്കാം. റഷ്യ, അഞ്ചു മില്യണ്‍ ബാരല്‍ ക്രൂഡോയിൽ കയറ്റുമതി ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

