ഇസ്ലമാബാദ്: ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില വർദ്ധിക്കുന്ന സാഹചര്യത്തിൽ പാകിസ്ഥാൻ കടുത്ത ഊർജ്ജ പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ട്. ഇന്ത്യയെപ്പോലെ ദീർഘവീക്ഷണത്തോടെയുള്ള തന്ത്രപ്രധാനമായ എണ്ണ ശേഖരം തങ്ങൾക്കില്ലാത്തതാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് പാക് പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് തുറന്നു സമ്മതിച്ചു.
അയൽരാജ്യമായ ഇന്ത്യ പ്രതിസന്ധികളെ അതിജീവിക്കാൻ ഏകദേശം 70 ദിവസത്തേക്കുള്ള എണ്ണ ശേഖരം കരുതിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 600 ബില്യൺ ഡോളറിലധികം വരുന്ന വിദേശനാണ്യ കരുതൽ ശേഖരത്തിന് പുറമെയാണിത്. അന്താരാഷ്ട്ര വിപണിയിൽ വില കൂടുമ്പോൾ നികുതി കുറച്ചും വിപണിയിൽ ഇടപെട്ടും ജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യക്ക് കഴിയുന്നത് ഈ കരുതല് കൊണ്ടാണ്. എന്നാൽ പാകിസ്ഥാന്റെ പക്കൽ നിലവിൽ വെറും ഏഴ് ദിവസത്തേക്കുള്ള വാണിജ്യ ശേഖരം മാത്രമാണുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇന്ധനവിലയിലെ അനിയന്ത്രിതമായ വർദ്ധനവ് പാകിസ്ഥാനിലെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.ഒറ്റയടിക്ക് 458.41 രൂപയിലേക്ക് ഉയർന്ന പെട്രോൾ വില, വ്യാപക പ്രതിഷേധത്തെത്തുടർന്ന് സർക്കാർ 378 രൂപയായി കുറച്ചിട്ടുണ്ട്.പാകിസ്ഥാനിൽ വില കുതിച്ചുയരുമ്പോഴും ഇന്ത്യയിൽ ഇന്ധനവില സ്ഥിരതയാർന്നു നിൽക്കുന്നു. ഡൽഹിയിൽ പെട്രോളിന് 94.77 രൂപയും ഡീസലിന് 87.67 രൂപയുമാണ് നിലവിലെ നിരക്ക്.
ഡീസൽ വില നാലിരട്ടിയോളം വർദ്ധിച്ച സാഹചര്യത്തിൽ, ഡീസൽ ലെവി പൂർണ്ണമായും ഒഴിവാക്കി ഉപഭോഗം പെട്രോളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് പാക് സർക്കാർ ആലോചിക്കുന്നുണ്ട്. കൂടാതെ സാധാരണക്കാരായ മോട്ടോർ സൈക്കിൾ യാത്രക്കാർക്ക് സബ്സിഡി നൽകാനും പദ്ധതിയുണ്ട്. ഓരോ ആഴ്ചയും എണ്ണ ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നത് പാകിസ്ഥാന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…