ഇടുക്കി: ഫെയ്സ്ബുക്ക് പോസ്റ്റില്‍ കമന്റിട്ടു എന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ വയോധികനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. സിപിഐഎം (CPM) പ്രവര്‍ത്തകരായ സോണി, അനന്തു എന്നിവരാണ് അറസ്റ്റിലായത്. ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടെന്നാരോപിച്ച് കരിമണ്ണൂര്‍ ഏരിയ സെക്രട്ടറി പി പി സുമേഷിന്റെ നേതൃത്വത്തിലായിരുന്നു അക്രമി സംഘം മര്‍ദിച്ചത്.
ഇടുക്കി കരിമണ്ണൂര്‍ സ്വദേശി ജോസഫ്(51) വെച്ചൂരിനാണ് മര്‍ദനമേറ്റത്. ഞങ്ങളാണ് ഭരിക്കുന്നത്. ഏരിയാ സെക്രട്ടറി സുമേഷ് ഞങ്ങളുടെ കണ്ണുലുണ്ണിയാണ്, ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് പ്രസിഡന്റിന്റെ വില അറിയാമോ എന്ന് ചോദിച്ചായിരുന്നു മർദ്ദനമെന്ന് ജോസഫ് പറഞ്ഞു.ഇരുമ്പ് പൈപ്പ് ഉൾപ്പെടെ ഉപയോഗിച്ച് നടത്തിയ അക്രമത്തിൽ ജോസഫിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇയാളെ തൊടുപുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലാനായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും ഇരുപത്തഞ്ചോളം ആളുകൾ ചേർന്നാണ് ആക്രമിച്ചതെന്നും ജോസഫ് ആരോപിച്ചു.

