ദില്ലി: കോവിഡ് വകഭേദമായ ഒമിക്രോണ്‍ നിശബ്ദ കൊലയാളിയാണെന്ന് തുറന്നു പറഞ്ഞ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. രോഗമുക്തി വളരെ പതുക്കെ മാത്രമാണ് നടക്കുന്നത്. 25 ദിവസം മുമ്പ് തനിക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴും അതിന്റെ ബുദ്ധിമുട്ട് നേരിടുകയാണെന്നും അദ്ദേഹം അറിയിച്ചു. ‘കോവിഡിന്റെ ഒന്നാം തരംഗത്തിന്റെ സമയത്തും തനിക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ നാല് ദിവസം കൊണ്ട് നെഗറ്റീവ് ആയി’- വികാസ് സിങ് പറഞ്ഞു
തിങ്കള്‍ മുതല്‍ വെള്ളി വരെ എല്ലാ ദിവസങ്ങളിലും സുപ്രീം കോടതിയില്‍ ഫിസിക്കല്‍ ഹീയറിങ് ആരംഭിക്കണമെന്ന് സീനിയര്‍ അഭിഭാഷകനും സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമായ വികാസ് സിങ് ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് തന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് വിശദീകരിച്ചത്.
അതേസമയം ഇപ്പോഴും രാജ്യത്ത് പതിനയ്യായിരത്തിലധികം പേര്‍ക്ക് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നതായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് താരതമ്യേന അപകടം കുറഞ്ഞ ഒമിക്രോണ്‍ ആണെന്ന് വികാസ് സിങ് ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസിന് ഒമിക്രോണ്‍ ബുദ്ധിമുട്ട് സൃഷ്ട്ടിക്കുന്നുവെങ്കിലും ഭൂരിഭാഗം പേര്‍ക്കും അങ്ങനെയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഫിസിക്കല്‍ ഹീയറിങ് നടത്തണമെന്ന ആവശ്യത്തില്‍ പിന്നീട് തീരുമാനമെടുക്കാം എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…