Saturday, May 4, 2024
spot_img

‘ഒമിക്രോണ്‍ നിശബ്ദ കൊലയാളി, 25 ദിവസമായി ബുദ്ധിമുട്ട് അനുഭവിക്കുന്നു’; അസ്വസ്ഥതകൾ മാറുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എന്‍.വി.രമണ

ദില്ലി: കോവിഡ് വകഭേദമായ ഒമിക്രോണ്‍ നിശബ്ദ കൊലയാളിയാണെന്ന് തുറന്നു പറഞ്ഞ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. രോഗമുക്തി വളരെ പതുക്കെ മാത്രമാണ് നടക്കുന്നത്. 25 ദിവസം മുമ്പ് തനിക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴും അതിന്റെ ബുദ്ധിമുട്ട് നേരിടുകയാണെന്നും അദ്ദേഹം അറിയിച്ചു. ‘കോവിഡിന്റെ ഒന്നാം തരംഗത്തിന്റെ സമയത്തും തനിക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ നാല് ദിവസം കൊണ്ട് നെഗറ്റീവ് ആയി’- വികാസ് സിങ് പറഞ്ഞു

തിങ്കള്‍ മുതല്‍ വെള്ളി വരെ എല്ലാ ദിവസങ്ങളിലും സുപ്രീം കോടതിയില്‍ ഫിസിക്കല്‍ ഹീയറിങ് ആരംഭിക്കണമെന്ന് സീനിയര്‍ അഭിഭാഷകനും സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമായ വികാസ് സിങ് ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് തന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് വിശദീകരിച്ചത്.

അതേസമയം ഇപ്പോഴും രാജ്യത്ത് പതിനയ്യായിരത്തിലധികം പേര്‍ക്ക് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നതായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് താരതമ്യേന അപകടം കുറഞ്ഞ ഒമിക്രോണ്‍ ആണെന്ന് വികാസ് സിങ് ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസിന് ഒമിക്രോണ്‍ ബുദ്ധിമുട്ട് സൃഷ്ട്ടിക്കുന്നുവെങ്കിലും ഭൂരിഭാഗം പേര്‍ക്കും അങ്ങനെയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഫിസിക്കല്‍ ഹീയറിങ് നടത്തണമെന്ന ആവശ്യത്തില്‍ പിന്നീട് തീരുമാനമെടുക്കാം എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Related Articles

Latest Articles