omicrone-unlikely-to-be-the-last-varriant-warns-who
ജനീവ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ, ഡെൽറ്റ വകഭേദത്തെക്കാൾ വ്യാപനശേഷി കൂടിയതാണെന്നും കോവിഡ് വാക്സിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് ഗുരുതരമായ രോഗലക്ഷണങ്ങള്‍ കുറവാണ്. എന്നാല്‍ ഡെല്‍റ്റ വകഭേദത്തെക്കാള്‍ വേഗത്തില്‍ ആളുകളിലേക്ക് പടരാനുള്ള ശേഷി ഒമിക്രോണിനുണ്ട്.
ഈ വര്‍ഷം ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വകഭേദമാണ് ലോകത്തിലെ കൂടുതൽ കൊവിഡ് അണുബാധകൾക്കും കാരണമായത്. ദക്ഷിണാഫ്രിക്കയിലാണ് ഒമൈക്രോണ്‍ സാന്നിദ്ധ്യം ആദ്യമായി കണ്ടെത്തിയത്. നിരവധി തവണ ജനിതകവ്യതിയാനം നടന്നിട്ടുള്ള വകഭേദമാണ് ഒമൈക്രോണ്‍. ഡിസംബര്‍ ഒമ്പത് വരെയുള്ള വിവരങ്ങള്‍ അനുസരിച്ച് 63 രാജ്യങ്ങളില്‍ ഒമൈക്രോണ്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
എന്നാൽ വിവരങ്ങളുടെ അഭാവം മൂലം ഒമിക്രോണിന്റെ വ്യാപനത്തിന് കാരണം കൃത്യമായി പറയാനാകില്ലെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. ഡെല്‍റ്റയുടെ വ്യാപനം കുറവായ ദക്ഷിണാഫ്രിക്കയിലും ഡെല്‍റ്റ കൂടുതലായുള്ള ബ്രിട്ടനിലും പുതിയ വകഭേദം വളരെ പെട്ടെന്ന് പടര്‍ന്നു പിടിക്കുകയാണ്.
ഒമൈക്രോണിനെ കുറിച്ചുള്ള ആദ്യകാല തെളിവുകള്‍ സൂചിപ്പിക്കുന്നത് വാക്സിന്റെ പ്രതിരോധത്തെ ബാധിക്കാനും, ഫലപ്രാപ്തി കുറയ്ക്കാനും വകഭേദത്തിന് കഴിയുന്നുണ്ട് എന്നാണെന്ന് സംഘടന വ്യക്തമാക്കി. ഇത് സാമൂഹിക വ്യപനത്തിനും കാരണമാകും.
ഇതുവരെ പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഒമൈക്രോണ്‍ രോഗലക്ഷണങ്ങള്‍ കുറവാണ്. ഇന്ത്യയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒമൈക്രോണിന്റെ തീവ്രത സംബന്ധിച്ച് വ്യക്തത വരാന്‍ ഇപ്പോഴുള്ള വിവരങ്ങള്‍ അപര്യാപതമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…
പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന്റെ നാമങ്ങൾ…
യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…
ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യമായി സംഘടിപ്പിച്ച ദീപാവലി ആഘോഷം ശ്രദ്ധേയമായി. 2026 നവംബർ 7-ന് ബെയർൺസ്‌ഡെയിൽ റേസ്‌കോഴ്‌സിൽ…
എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19…
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും അടിയന്തരമായി പുതിയ വൈദ്യുതി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ പവർകട്ട് ഒഴിവാക്കാനാകില്ലെന്നുമുള്ള മുന്നറിയിപ്പുകൾക്കിടെ പുതിയ വഴിത്തിരിവ്. അടുത്ത…