Categories: Kerala

ക്ഷേത്രത്തില്‍ പോയി ഭക്ഷണം കഴിച്ചാല്‍ എന്താണ് പ്രശ്‌നം; സമസ്ത നേതാവിന്‍റെ വാക്കുകള്‍ വൈറല്‍

കോഴിക്കോട്: ക്ഷേത്രത്തില്‍ പോയി ആഘോഷത്തില്‍ പങ്കെടുക്കുന്നതോ ഭക്ഷണം കഴിക്കുന്നതോ പ്രശ്‌നമല്ലെന്ന് സമസ്ത നേതാവ് അബ്ദുല്‍ ഹക്കീം ഫൈസി ആദൃശേരി. ഇതര മതസ്ഥരുടെ മതാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ലെന്ന ഇസ്ലാം മത പ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവിയുടെ വാക്കുകള്‍ വിവാദമായിരിക്കെയാണ് രണ്ടു വര്‍ഷം മുമ്പ് അബ്ദുല്‍ ഹക്കീം ഫൈസി നടത്തിയ പ്രസംഗവും ചര്‍ച്ചയാകുന്നത്.

2017ല്‍ എസ്‌.കെ.എസ്.എസ്.എഫ് കേരള ത്വലബ കോണ്‍ഫറന്‍സില്‍ അബ്ദുല്‍ ഹക്കീം ഫൈസി നടത്തിയ പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയായിട്ടുള്ളത്. എല്ലാ മതസ്ഥരെയും സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്ത കൂട്ടത്തിലാണ് കേരളത്തിലെ മുസ്ലിങ്ങള്‍. കേരള ചരിത്രം വായിച്ചാല്‍ അക്കാര്യം ബോധ്യപ്പെടുമെന്നും അബ്ദുല്‍ ഹക്കീം ഫൈസി പറഞ്ഞു.

എറണാകുളത്തിന് അടുത്ത് നിന്ന് ഒരു പള്ളി ഇമാം സംശയ നിവാരണത്തിന് വിളിച്ച കാര്യവും ഫൈസി പ്രസംഗത്തില്‍ പറയുന്നു. പള്ളിക്കടുത്തുള്ള ക്ഷേത്രത്തില്‍ നടക്കുന്ന ആഘോഷത്തിലേക്ക് അമ്പല കമ്മിറ്റി, പള്ളിക്കമ്മിറ്റിയെ ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കാമോ എന്നുമായിരുന്നു സംശയം. പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും അടുത്ത വെള്ളിയാഴ്ച ഇക്കാര്യം പ്രസംഗ വിഷയമാക്കണമെന്നു മറുപടി നല്‍കിയെന്നും അബ്ദുല്‍ ഹക്കീം ഫൈസി പറയുന്നു.

തുടര്‍ന്ന് സംശയം ചോദിച്ച ഇമാം തൊട്ടടുത്ത വെള്ളിയാഴ്ച ഭംഗിയായി പ്രസംഗിക്കുകയും പള്ളി കമ്മിറ്റി ഭാരവാഹി തന്നെ മുന്‍കൈയ്യെടുത്ത് അമ്പലത്തിലെ പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിച്ചുവെന്നും ഫൈസി പറഞ്ഞു. എന്താണ് ക്ഷേത്രത്തിലെ ആഘോഷത്തില്‍ പങ്കെടുത്താല്‍, അവിടെ പോയി ഭക്ഷണം കഴിച്ചാല്‍ എന്നും ഫൈസി ചോദിച്ചു.

ഓണാഘോഷ വേളയില്‍ അയല്‍വാസികളായ ഹിന്ദുക്കള്‍ ഭക്ഷണം കൊണ്ടുവരാറുണ്ടെന്നും അത് സ്വീകരിക്കുന്നതില്‍ കുഴപ്പമില്ലെന്നും ഫൈസി കൂട്ടിച്ചേര്‍ത്തു. പണ്ടു മുതലേ ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നുണ്ടെന്നും അതിലൊന്നും തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ക്കിടയില്‍ അകല്‍ച്ച ഉണ്ടാക്കാന്‍ ചിലര്‍ കുറച്ചുകാലമായി ശ്രമിക്കുകയാണ്. അതില്‍ വീണുപോകരുത്. ആളുകളെ പിന്നാലെ കൂടി ആക്രമിക്കുന്ന കൂട്ടത്തില്‍ നമ്മള്‍ പെടരുത്. കേരളത്തില്‍ എല്ലാവര്‍ക്കും മനസിലാകുന്ന ശൈലിയില്‍ തന്നെ നാം ജീവിക്കണമെന്നും അബ്ദുല്‍ ഹക്കീം ഫൈസി പറഞ്ഞു.

B4 Admin

Recent Posts

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

4 hours ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

5 hours ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

1 day ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

2 days ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

5 days ago