സൗദി അറേബ്യ: സൗദി അറേബ്യയിലെ നിലവിലുള്ള യാഥാസ്ഥിതിക സ്ഥിതി ഇപ്പോള് അടിമുടി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് സൗദി അറേബ്യയില് അത്യപൂര്വ്വമായി സ്ത്രീകള് ഹിജാബ് ഒഴിവാക്കാന് ധൈര്യം കാണിച്ചു തുടങ്ങി. വസ്ത്രം, ഭാഷ, വിശ്വാസം എന്നീ കാര്യങ്ങളില് സൗദി അറേബ്യയിലെ ചെറിയ മാറ്റം പോലും ഏറെ ചര്ച്ചയാകുകയാണ്. നിലവിലെ സ്ഥിതിയില് അത് അത്രമാത്രം പ്രതിഫലനങ്ങള് ഉണ്ടാക്കുമെന്നതിന് തെളിവാണ് സൗദി തെരുവുകളിലെ ചിത്രങ്ങള്.
സ്ത്രീകളെല്ലാം ഹിജാബ് ധരിച്ച് വേണം നിരത്തിലിറങ്ങാന് എന്ന രീതി ഇപ്പോഴും സൗദി അറേബ്യ തുടരുകയാണ്. എന്നാല് പ്രതിഷേധക്കാരായ ചില സ്ത്രീകള് തലമുണ്ട് ഒഴിവാക്കിക്കൊണ്ട് സാമൂഹ്യസ്വാതന്ത്ര്യം ലക്ഷ്യം വച്ച് ധൈര്യത്തോടെയാണ് പുറത്തിറങ്ങുന്നത്.
ഫുട്ബോള് മൈതാനങ്ങളിലേക്ക് പ്രവേശിക്കാന് അനുമതി കിട്ടിയതും വാഹനമോടിക്കാന് അനുമതി കിട്ടിയതിലും അവര് ഇപ്പോള് സന്തോഷവതികളാണ്. സൗദി റോഡുകളില് യുവതികള് മുഖം കാണിച്ചു കൊണ്ടും മികച്ച വസ്ത്രം ധരിച്ചു പുറത്തിറങ്ങുന്ന അവസ്ഥ സ്ത്രീകള്ക്ക് ഇപ്പോഴാണ് സാധ്യമായത്. കുറച്ച് കാലം മുന്പ് ഇങ്ങനെയുള്ളവരെ പൊതുസ്ഥലങ്ങളില് പ്രവേശിപ്പിക്കുകയില്ലായിരുന്നു.
കണ്ണ് മാത്രം വെളിയില് കാണിച്ച് സ്വന്തം ശരീരത്തെ പൂര്ണ്ണമായും മറച്ച്, പുരുഷന്റെ നിഴലിനും പുറകില് നില്ക്കാനായിരുന്നു ഇതുവരെ അവളുടെ സ്ഥാനം. മനാഹെല് അല് ഒട്ടൈബി (25), സാമൂഹ്യ പ്രവര്ത്തക. സൗദി നിരത്തിലൂടെ ഹിജാബില്ലാതെ യാത്ര ചെയ്യുന്നചിത്രങ്ങള് സൗദിയില് ഏറെ ചര്ച്ചയായി.
ഹ്യൂമന് റിസോഴ്സ് സ്പെഷ്യലിസ്റ്റായ മഷേല് അല് ജലൂദ് (33) ഓറഞ്ച് നിറത്തിലുള്ള ടോപ് ധരിച്ചാണ് പുറത്തിറങ്ങിയത്. വ്യക്തമായ നിയമങ്ങളും സംരക്ഷണവും ഇല്ലാത്തിടത്തോളം തനിക്ക് അപകടസാധ്യത ഉണ്ടാകാമെന്നും രാജ്യത്തെ മതഭ്രാന്തന്മാരില് നിന്ന് ആക്രമണത്തിന് വിധേയമാകാമെന്നും ജലൗദ് പറയുന്നു.
ജലൗദിനെ കണ്ടതോടെ മാളിലിരുന്നവര് പുരികം ചുളിച്ച് രൂക്ഷമായും നോക്കാന് ആരംഭിച്ചു. ചിലര് നിങ്ങള് സെലിബ്രിറ്റിയാണോയെന്ന് വരെ ചോദിച്ചു. എന്നാല് താന് സെലിബ്രിറ്റിയല്ലെന്നും ഒരു സാധാരണ സൗദി പൗരനാണെന്നും ജലൗദിന് പറയേണ്ടിവന്നു. പക്ഷേ ഇതേ സമയം തന്നെ തനിക്ക് മോശമായ അനുഭവമുണ്ടായെന്നും അവര് പറഞ്ഞു. മരുഭൂമിയില് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പേര്ഷ്യയിലെ പരമ്പരാഗത വസ്ത്രം ധരിച്ച അറബ് സ്ത്രീകളുടെ ചിത്രങ്ങളും ചര്ച്ചയാകുകയാണ്.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…