ദില്ലി: എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രിയും, ഉപരാഷ്‌ട്രപതിയും. ഇംഗ്ലീഷിലും മലയാളത്തിലുമായാണ് പ്രധാനമന്ത്രി ട്വിറ്ററിൽ മലയാളികൾക്ക് ഓണാശംസകൾ നേർന്നത്.
പ്രധാമന്ത്രിയുടെ ട്വീറ്റ് ഇങ്ങനെ:
ഓണത്തിന്റെ പ്രത്യേകവേളയിൽ , ഉത്സാഹവും സാഹോദര്യവും ഐക്യവും ചേർന്ന ഉത്സവത്തിന് ആശംസകൾ. ഏവരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.
ഓണത്തിന്റെ ശുഭകരമായ അവസരത്തിൽ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകളും നന്മകളും നേരുന്നു. കേരളത്തിലെ ഒരു പുരാതന ഉത്സവം എന്ന നിലയിൽ, ഓണം ഐതിഹാസിക രാജാവായ മഹാബലിയുടെ ഓർമ്മകളെയാണ് ആദരിക്കുന്നത്.ഇത് പ്രകൃതിയുടെ ചൈതന്യവും സമൃദ്ധിയും ആഘോഷിക്കാനുള്ള അവസരമാണെന്ന് ഉപരാഷ്ട്രപതി ആശംസാ സന്ദേശത്തിൽ പറഞ്ഞു.
പൂക്കളുടെ വർണ്ണാഭമായ ഈ ഉത്സവം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനും പരമ്പരാഗത കളികൾ, സംഗീതം, നൃത്തം എന്നിവയിൽ മുഴുകുവാനും ശ്രേഷ്ഠമായ ‘ഓണസദ്യ’യിൽ പങ്കെടുക്കുവാനുമുള്ള അവസരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഉത്സവം നമ്മുടെ രാജ്യത്ത് സമാധാനവും സമൃദ്ധിയും സന്തോഷവും നൽകട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മഹാമാരിയുടെ പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആഘോഷിക്കണമെന്നും ഉപരാഷ്ട്രപതി അഭ്യർത്ഥിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

