Monday, December 22, 2025

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്കും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനുമെതിരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശം; യുവാവിനെതിരെ കേസ്

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്കും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനുമെതിരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശത്തിൽ മുംബൈയില്‍ ഒരാള്‍ക്കെതിരെ കേസ് . ഷിന്‍ഡെയ്ക്കും ഫഡ്നാവിസിനും എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും ആരോപണങ്ങളും ഉന്നയിച്ച് രണ്ട് പേജുള്ള കത്താണ് പ്രദീപ് ഭലേക്കര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റുചെയ്തിരുന്നത്.

അതെസമയം സംസ്ഥാന ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ഭലേക്കറിനെതിരെ ആഗസ്റ്റില്‍ കേസെടുത്തിരുന്നു.ഭലേക്കറിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ, ബി (വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 500 (അപകീര്‍ത്തിപ്പെടുത്തല്‍), 504 (മനപ്പൂര്‍വ്വം അപമാനിക്കല്‍), 505 (2)എന്നിവ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles

Latest Articles