Saturday, January 3, 2026

പശ്ചിമ ബംഗാളിൽ വൻ ലഹരി വേട്ട; രണ്ട് ടൺ കഞ്ചാവ് പിടിച്ചെടുത്തു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വൻ കഞ്ചാവ് (Ganja Seized) വേട്ട. ഒരു കോടി രൂപ വിലമതിക്കുന്ന രണ്ട് ടൺ കഞ്ചാവാണ് പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് പിടികൂടിയത്. ബംഗാളിലെ ഉത്തർ ദിനജ്പൂരിൽ ആണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.അസമിൽ നിന്നും വരികയായിരുന്ന ട്രക്കാണ് കഞ്ചാവുമായി പിടിയിലായത്.

പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലേക്കായിരുന്നു ട്രക്ക് വന്നിരുന്നത്. എന്നാൽ യാത്രാമദ്ധ്യേ ഉത്തർ ദിനജ്പൂരിലുള്ള ചോപ്ര പോലീസ് സ്‌റ്റേഷൻ പരിധിയിലെ ദേശീയപാതയിൽ വച്ച് പിടിയിലാവുകയായിരുന്നു. വാഹനത്തിൽ നിന്നും 2,081.38 കിലോ ഗ്രാം കഞ്ചാവാണ് പോലീസ് കണ്ടെടുത്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ചോപ്ര പോലീസ് അറിയിച്ചു. കൂടുതൽ പേർ ഇവരുടെ സംഘത്തിലുണ്ടോ എന്നതുൾപ്പെടെ പോലീസ് അന്വേഷിച്ചുവരികണ്.

Related Articles

Latest Articles