Monday, May 20, 2024
spot_img

പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ ചെയ്ത സംഭവം; സംഘത്തിൽ ഉണ്ടായിരുന്ന ഒരാള്‍ കൂടി പിടിയില്‍

പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂ‍ജ നടത്തിയ സംഭവത്തിൽ സംഘത്തിൽ ഉണ്ടായിരുന്ന ഒരാൾ കൂടി പിടിയിൽ.ഇടുക്കി മഞ്ജുമല സ്വദേശി സൂരജ് പി സുരേഷ് ആണ് പിടിയിലായത്. നാരായണനെയും സംഘത്തെയും ഗവിയിൽ എത്തിച്ചത് ഇയാളാണ്. പൂജക്കായി ഇയാൾ പൊന്നമ്പലമേട്ടിലും ഉണ്ടാരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.

തമിഴ്നാട്ടിൽ നിന്നുള്ളവരാണ് ഈ മാസം എട്ടിന് പൊന്നമ്പലമേട്ടിലെത്തി പൂജ നടത്തിയത്. തമിഴ്നാട്ടിൽ നിന്നും വള്ളക്കടവ് വരെ ജീപ്പിലും അവിടെ നിന്ന് കെഎസ്ആർടിസി ബസിലും യാത്ര ചെയ്താണ് സംഘം പൊന്നമ്പലമേട്ടിലെത്തിയത്. ഇവർ തന്നെ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പുറത്ത് വന്നതോടെയാണ് കേരള വനം വകുപ്പ് അന്വേഷണം ആരംഭിച്ചത്. സംഭവത്തില് പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തമിഴ്നാട് സ്വദേശി നാരായണൻ അടക്കം ഒൻപത് പേർക്കെതിരെയാണ് സംഭവത്തിൽ മൂഴിയാർ പൊലീസ് കേസെടുത്തത്

Related Articles

Latest Articles