പാലക്കാട്: പാലക്കാട്ടെ എലപ്പുളളിയിൽ ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പ്രവത്തകൻ സഞ്ജിത്ത് വധക്കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കൂടി പോലീസ് പിടിയിൽ.
കൊലപാതകികൾക്ക് കൃത്യം നടത്താൻ വാഹനം നൽകുകയും, രക്ഷപ്പെടാൻ സഹായം നൽകുകയും ചെയ്ത നസീർ പുളിയൻതെടി എന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ആണ് പോലീസ് പിടിയിലായത്.
സഞ്ജിത്തിനെ കൊലപ്പെടുത്തിയതിന് ശേഷം, കൊലപാതകത്തിനുപയോഗിച്ച കാർ തമിഴ്നാട്ടിൽ കൊണ്ട് പോയി പൊളിച്ചത് നസീർ ആണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. കാമ്പ്രത്ത് ചള്ള സ്വദേശിയായ നസീർ ഒളിവിൽ കഴിയവേയാണ് പോലീസ് പിടികൂടിയത്.
അതേസമയം കഴിഞ്ഞ നവംബർ 15 നാണ് ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവേയാണ് സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ടുകാർ കൊലപ്പെടുത്തിയത്. ഭാര്യയെ ബലമായി പിടിച്ചു വെച്ച ശേഷമാണ് പ്രതികൾ കൊലപാതകം നടത്തിയത്.
എന്നാൽ കേസിൽ ഇത് വരെ മൂന്ന് പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പോലീസ് – പോപുലർ ഫ്രണ്ട് ഒത്തുകളിയാണ് മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാൻ വൈകുന്നതിന് കാരണം എന്ന് ബി ജെ പി ആരോപിച്ചിരുന്നു.

