അൽ നാസർ ജേഴ്സിയിൽ ക്രിസ്റ്റിയാനോ റൊണാൾഡോ
ജിദ്ദ : റെക്കോർഡ് തുകയ്ക്ക് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിലെത്തിയതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ലോട്ടറിയടിച്ച് സൗദി അറേബ്യൻ ക്ലബ് അൽ– നസർ. ക്ലബ്ബിനെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണുണ്ടായത്. റൊണാൾഡോ ക്ലബിൽ ചേര്‍ന്ന വിവരം പ്രഖ്യാപിക്കുമ്പോൾ 8.60 ലക്ഷം ആളുകളാണ് ടീമിനെ ഇൻസ്റ്റഗ്രാമിൽ പിന്തുടർന്നിരുന്നത്. പ്രഖ്യാപനത്തിനു പിന്നാലെ ഇൻസ്റ്റഗ്രാമിലെ ഫോളോ ചെയ്യുന്നവരുടെ എണ്ണം 3.1 മില്യണും പിന്നിട്ടു കുതിക്കുകയാണ്.
ക്ലബ്ബിന്റെ ഫെയ്സ്ബുക്ക് ഫോളോവർമാരുടെ എണ്ണം 1.74 ലക്ഷം ആയിരുന്നത് 6.61 ലക്ഷം ആയി ഉയർന്നു. ക്ലബിനെ ട്വിറ്ററിൽ പിന്തുടരുന്നവരുടെ എണ്ണം നാലു ലക്ഷം കടന്നു മുന്നേറുകയാണ്.
200 മില്യൻ യൂറോയിലധികമാണ് കരാർ തുകയായി ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് ലഭിക്കുക. . പ്രതിവര്‍ഷം 75 ദശലക്ഷം ഡോളറാണ് റൊണാൾഡോയുടെ വരുമാനം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടശേഷമാണ് റൊണാൾഡോ അൽ -നാസറിലെത്തുന്നത്
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…