Wednesday, October 21, 2026

ഒരൊറ്റ പേര് ക്രിസ്റ്റിയാനോ റൊണാൾഡോ!!!! സമൂഹമാധ്യമങ്ങളില്‍ ലോട്ടറിയടിച്ച് സൗദി ക്ലബ്

ജിദ്ദ : റെക്കോർഡ് തുകയ്ക്ക് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിലെത്തിയതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ലോട്ടറിയടിച്ച് സൗദി അറേബ്യൻ ക്ലബ് അൽ– നസർ. ക്ലബ്ബിനെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണുണ്ടായത്. റൊണാൾ‍ഡോ ക്ലബിൽ ചേര്‍ന്ന വിവരം പ്രഖ്യാപിക്കുമ്പോൾ 8.60 ലക്ഷം ആളുകളാണ് ടീമിനെ ഇൻസ്റ്റഗ്രാമിൽ പിന്തുടർന്നിരുന്നത്. പ്രഖ്യാപനത്തിനു പിന്നാലെ ഇൻസ്റ്റഗ്രാമിലെ ഫോളോ ചെയ്യുന്നവരുടെ എണ്ണം 3.1 മില്യണും പിന്നിട്ടു കുതിക്കുകയാണ്.
ക്ലബ്ബിന്റെ ഫെയ്സ്ബുക്ക് ഫോളോവർമാരുടെ എണ്ണം 1.74 ലക്ഷം ആയിരുന്നത് 6.61 ലക്ഷം ആയി ഉയർന്നു. ക്ലബിനെ ട്വിറ്ററിൽ പിന്തുടരുന്നവരുടെ എണ്ണം നാലു ലക്ഷം കടന്നു മുന്നേറുകയാണ്.

200 മില്യൻ യൂറോയിലധികമാണ് കരാർ തുകയായി ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് ലഭിക്കുക. . പ്രതിവര്‍ഷം 75 ദശലക്ഷം ഡോളറാണ് റൊണാൾഡോയുടെ വരുമാനം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടശേഷമാണ്‌ റൊണാൾഡോ അൽ -നാസറിലെത്തുന്നത്

Related Articles

Latest Articles