Saturday, May 11, 2024
spot_img

നാളെ മുതൽ ഓണ്‍ലൈനായി പണമടച്ച് മദ്യം വാങ്ങാം: സംവിധാനം ഇങ്ങനെ

തിരുവനന്തപുരം: ഓണ്‍ലൈനായി പണമടച്ച് ബുക്ക് ചെയ്ത് മദ്യം വാങ്ങുന്ന സംവിധാനം നാളെ മുതല്‍ നിലവില്‍ വരും. പരീക്ഷണാടിസ്ഥാനിലാണ് നാളെ മുതൽ നടപ്പാക്കുന്നതെന്ന് ബെവ്‌കോ അറിയിച്ചു. തിരുവനന്തപുരം,എറണാകുളം കോഴിക്കോട് എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. ഇതിന് ശേഷം മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും.

അതേസമയം കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് മദ്യശാലകള്‍ക്ക് മുന്നിലെ വലിയ തിരക്കിന് എതിരെ ഹൈക്കോടതി ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് ഇത്തരത്തൊലൊരു നടപടി സ്വീകരിച്ചത്. ബെവ്‌കോ വെബ്‌സൈറ്റില്‍ ഇഷ്ട ബ്രാന്‍ഡ് തെരഞ്ഞെടുത്ത് ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തി മദ്യം വാങ്ങാനാണ് സൗകര്യമൊരുക്കുന്നത്.

ഓരോ വില്‍പ്പനശാലകളിലേയും സ്‌റ്റോക്ക്, വില എന്നിവ ബെവ്‌കോയുടെ വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും, ഇതനുസരിച്ച് വെബ്‌സൈറ്റില്‍ കയറി ബ്രാന്‍ഡ് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പേയ്മന്റ് ചെയ്യാനുള്ള സൗകര്യം ഉണ്ടാകുന്നതാണ്. പേയ്‌മെന്റ് ആപ്പുകള്‍, നെറ്റ് ബാങ്കിങ്, കാര്‍ഡുകള്‍ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് പണമടയ്ക്കാം. മൊബൈല്‍ ഫോണില്‍ എസ്എംഎസ് ആയി രസീത് ലഭിക്കും. ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തിയവര്‍ക്കായി എല്ലാ ബെവ്‌ക്കോ ഔട്‌ലെറ്റിലും പ്രത്യേകം കൗണ്ടറുണ്ടാകും. പണമടച്ച രസീത് കൗണ്ടറില്‍ കാണിച്ചാല്‍ മദ്യം വാങ്ങാം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles