റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ
ഉക്രെയ്നിനെതിരായ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് മാത്രമേ കഴിയൂ എന്നും എന്നാൽ സമീപകാലത്ത് സമാധാനം കൈവരിക്കുമെന്ന പ്രതീക്ഷ അസാദ്ധ്യമാണെന്നും പോളണ്ടിന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ലൂക്കാസ് ജസീന വ്യക്തമാക്കി .
“യുദ്ധമവസാനിപ്പിക്കാൻ കഴിയുന്ന ഒരാൾ . അത് പുടിനാണ്, അത് ആരംഭിച്ചയാൾക്ക് ഈ യുദ്ധം അവസാനിപ്പിക്കാൻ കഴിയും. എന്നാൽ റഷ്യ അത് ചെയ്യില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അവർ സമാധാനത്തിലും ചർച്ചയിലും വിശ്വസിക്കുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. ഈ യുദ്ധം പെട്ടെന്ന് അവസാനിക്കില്ല, ”അദ്ദേഹം പറഞ്ഞു.
അമേരിക്കയും ചൈനയും ഒഴികെ മറ്റാരും റഷ്യയുമായി ഒറ്റയ്ക്ക് പോരാടാൻ തയ്യാറല്ല. അതുകൊണ്ടാണ് നാറ്റോ രൂപീകരിക്കപ്പെട്ടത് റഷ്യ പോളണ്ടിനെ ആക്രമിക്കുമോ എന്ന ആശങ്കയും ആദ്ദേഹം പങ്കു വച്ചു.
കഴിഞ്ഞ വർഷം റഷ്യ- യുക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതുമുതൽ, ദശലക്ഷക്കണക്കിന് യുക്രൈയ്ൻ പൗരന്മാർ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് സുരക്ഷിതത്വവും സംരക്ഷണവും സഹായവും തേടി അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്.
യുക്രൈയ്നിൽ നിന്നുള്ള അഭയാർത്ഥി പ്രവാഹത്തെ പോളണ്ട് എങ്ങനെ നേരിടുന്നു എന്ന ചോദ്യത്തിന്, തങ്ങളുടെ രാജ്യം സ്ത്രീകൾക്കും കുട്ടികൾക്കും മുൻഗണന നൽകുന്നുണ്ടെന്നും അവരെ സഹായിക്കാനുള്ള വഴികൾ കണ്ടെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…