മോഴയാനയായ ബേലൂർ മഖ്ന
വയനാട്ടിൽ ജനവാസമേഖലയിലിറങ്ങിയ കൊലയാളി കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം നാളെ പുനരാരംഭിക്കുമെന്ന് വനംവകുപ്പ്.ആനയുടെ സിഗ്നല്‍ ലഭിക്കുന്നതനുസരിച്ച് രാവിലെ തന്നെ ദൗത്യം തുടങ്ങും. രാത്രി പട്രോളിങ്ങുണ്ടാവുമെന്ന് ഉറപ്പ് നല്‍കിയതിനാൽ ഇന്ന് ദൗത്യം താത്കാലികമായി നിര്‍ത്തിയതിനെതിരെയുള്ള പ്രതിഷേധം നാട്ടുകാര്‍ അവസാനിപ്പിച്ചു. വനംവകുപ്പിന്റെ 13 ടീമും പോലീസിന്റെ അഞ്ച് ടീമുമാണ് പട്രോളിങ് നടത്തുന്നത്. ഒരു സംഘം ആനയെ നിരീക്ഷിക്കും. രാവിലെ അഞ്ചരയോടെ ദൗത്യം പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാട്ടാനയുടെ സാന്നിധ്യമുള്ളതിനാല്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി തിരുനെല്ലി പഞ്ചായത്തിലേയും മാനന്തവാടി നഗരസഭയിലെ കുറുക്കന്‍ മൂല (12), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) എന്നീ നാല് ഡിവിഷനുകളിലെ വിദ്യാഭ്യാസ കമ്പനികൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു.
അതേസമയം ആനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ ഗൃഹനാഥൻ അജീഷിന്റെ മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. പടമല സെന്റ് അൽഫോൻസാ പള്ളിയിലായിരുന്നു സംസ്കാരം. മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം സംസ്കാര കർമങ്ങൾക്ക് കാർമികത്വം നിർവഹിച്ചു. അജിയുടെ മരണം അധികാരിളുടെ കണ്ണ് തുറപ്പിക്കണമെന്നും അപകടമുണ്ടായിട്ട് ഇടപെടുന്ന സർക്കാരിനെ അല്ല, അപകടമുണ്ടാകാതെ നോക്കുന്ന സർക്കാരിനെയാണ് തങ്ങൾക്കിഷ്ടമെന്നും ബിഷപ്പ് പറഞ്ഞു.
ഇന്നലെ രാവിലെ ഏഴ് മണിയോടെ മാനന്തവാടിക്ക് സമീപം ചാലിഗദ്ദയിൽ വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയാണ് ആന കർഷകനും ട്രാക്ടർ ഡ്രൈവറുമായ അജീഷിനെ ചവിട്ടിക്കൊന്നത്. ആനയെക്കണ്ട് ഭയന്നോടിയ അജീഷ് സമീപത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്ന് വീട്ടിലേക്കുള്ള പടികൾ കയറി ഗേറ്റ് തകർത്തെത്തിയ ബേലൂർ മാഖ്ന അജീഷിനെ ചുഴറ്റിയെറിഞ്ഞശേഷം ചവിട്ടി കൊല്ലുകയായിരുന്നു. സ്ഥിരം കുഴപ്പക്കാരനും അക്രമകാരിയുമായ മോഴയാനയായ ബേലൂർ മാഖ്നയെ കഴിഞ്ഞ നവംബറിൽ ഹാസനിലെ ബേലൂരിൽ നിന്ന് പിടികൂടിയിരുന്നു. ജനവാസകേന്ദ്രങ്ങളിലിറങ്ങി കുഴപ്പമുണ്ടാക്കിയതോടെയാണ് ഈ ആനയെ അന്ന് പിടികൂടിയത്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…