India

ഓപ്പറേഷൻ ദേവി ശക്തി; മോദി മാജിക്കിൽ ഞെട്ടി ലോകരാജ്യങ്ങൾ

ന്യൂഡല്‍ഹി: കാബൂള്‍ കീഴടക്കി അഫ്ഗാന്‍ ഭരണത്തിനൊരുകയാണെന്ന് താലിബാന്‍ അറിയിച്ചതോടെ ലോകരാഷ്ട്രങ്ങള്‍ തങ്ങളുടെ ജനങ്ങളെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

അക്കൂട്ടത്തില്‍ ഇന്ത്യയുമുണ്ടായിരുന്നു. അഫ്‌ഗാനില്‍ താലിബാന്റെ തോക്കിനു മുന്നില്‍ ജീവന്‍ അവസാനിക്കുമോയെന്ന ആശങ്കയില്‍ കഴിയുമ്ബോഴും ഇന്ത്യന്‍ പൗരന്മാര്‍ പ്രതീക്ഷ കൈവിട്ടില്ല. അവര്‍ക്കറിയാമായിരുന്നു തങ്ങള്‍ക്കൊന്നും സംഭവിക്കാന്‍ ഭാരതമോ കേന്ദ്ര സര്‍ക്കാരോ അനുവദിക്കില്ലെന്ന്. അഫ്‌ഗാനില്‍ നിന്നും ഇന്ത്യന്‍ പൗരന്മാര്‍ ഇന്ത്യന്‍ മണ്ണില്‍ പറന്നിറങ്ങിയ ആ ശുഭമുഹൂര്‍ത്തം ഭാരതം എന്നും ഓര്‍ത്തിരിക്കും.

കാബൂളില്‍ ഇന്ത്യ നടത്തിയ ‘സീക്രട്ട് മിഷന്‍’ ഫലം കണ്ടു. ആ മിഷന് കേന്ദ്രം നല്‍കിയ പേര്, ‘ഓപ്പറേഷന്‍ ദേവിശക്തി’ എന്നായിരുന്നു. നയതന്ത്രവൈദഗ്ദ്ധ്യവും ധീരവും ശക്തവും ചടുലവുമായ നീക്കങ്ങളും വിജയം കണ്ട സീക്രട്ട് മിഷന്‍ തന്നെയായിരുന്നു ഓപ്പറേഷന്‍ ദേവിശക്തി. അത്ര എളുപ്പമായിരുന്നില്ല ഒന്നും. അത്രമേല്‍ ദുഷ്കരമായിരുന്നിട്ടും കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ എയര്‍ ഫോഴ്സും പിന്നോട്ട് ചലിച്ചില്ല. അവരുടെ കഠിനമായ പ്രയത്നത്തിന്റെയും ചടുലമായ നീക്കത്തിന്റെയും ഫലമായാണ് 800 ലധികം ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ സാധിച്ചത്.

അമേരിക്കയുമായും മറ്റ് രാജ്യങ്ങളുമായും ഏകോപിപ്പിച്ചാണ് ഇന്ത്യ തങ്ങളുടെ ജനങ്ങളെ രക്ഷപെടുത്തിയത്. അഫ്‌ഗാനിസ്ഥാനിലേക്ക് നേരിട്ട് പോകാനുള്ള മാര്‍ഗം ഇന്ത്യയ്ക്കില്ല. പാകിസ്ഥാന്റെ വ്യോമപാതയിലൂടെ വേണം പോകാന്‍. എന്നാല്‍ ആ മാര്‍ഗം ഇന്ത്യയ്ക്ക് മുന്നില്‍ ആദ്യം തന്നെ അടഞ്ഞിരുന്നു. രണ്ടാമത്തെ മാര്‍ഗമായിരുന്നു ഇറാന്റെ വ്യോമ പാത. അതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഇറാന്‍ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ വിമാനം പറത്തുവാന്‍ അനുമതി വാങ്ങുന്നു. മറ്റുള്ള രാജ്യങ്ങളുടെ എയര്‍ ഫോഴ്സ് വിമാനം തങ്ങളുടെ വ്യോമ പാതയിലൂടെ പറക്കാന്‍ ഒരു രാജ്യവും അനുമതി നല്‍കാറില്ല. എന്നാല്‍, ഇന്ത്യയുടെ നയതന്ത്രത്തിന്റെ ഫലമായിരുന്നു ഇറാന്റെ സമ്മതം.

ഇന്ത്യയ്ക്ക് മുന്നില്‍ ഉണ്ടായിരുന്ന മറ്റൊരു കടമ്ബ കാബൂള്‍ തന്നെയായിരുന്നു. കാബൂള്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല. ആയിരക്കണക്കിന് യാത്രക്കാരുടേയും അഭയാര്‍ഥികളുടേയും ഇടയിലേക്ക് വിമാനം ലാന്‍ഡ് ചെയ്യുക എന്നത് ചിന്തിക്കാന്‍ പോലും കഴിയുന്ന കാര്യമല്ല. അധികം സമയം നിര്‍ത്തിയിടാനുള്ള സാഹചര്യവും ഇല്ല. ഇത് മുന്നില്‍ കണ്ട് ഇന്ത്യാ ഗവണ്‍മെന്റ് കസാക്കിസ്ഥാന്‍ എയര്‍പോര്‍ട്ടില്‍ എയര്‍ ഫോഴ്സ് വിമാനങ്ങള്‍ തയ്യാറാക്കി നിര്‍ത്തി. അടല്‍ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നിര്‍മ്മിച്ച്‌ നല്‍കിയ കസാഖിസ്ഥാനിലുള്ള ഫാര്‍ഖോര്‍ എയര്‍ ബേസ് ഇന്ത്യയുടെ ‘ഓപ്പറേഷന്‍ ദേവീശക്തിക്ക്’ കരുത്ത് പകര്‍ന്ന് നല്‍കി. ഇന്ത്യ- കസാഖിസ്ഥാന്‍ സംയുക്തമായി നിയന്ത്രിക്കുന്ന എയര്‍ ബേസ് ഇന്ത്യയുടെ രക്ഷാദൗത്യത്തിനു വഴികാട്ടിയായി.

കാബൂള്‍ എയര്‍പോര്‍ട്ടിലേക്ക് ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതരായി എത്തിക്കുക എന്നതും ഇന്ത്യയ്ക്ക് മുന്നിലുണ്ടായിരുന്ന വെല്ലുവിളി ആയിരുന്നു. ഇന്ത്യയില്‍ നിന്നും തിരിച്ചെത്തിയവരില്‍ മലയാളിയായ ദീദിലും ഇത് തുറന്നു സമ്മതിച്ചിട്ടുണ്ട്. കൂട്ടം കൂടി നില്‍ക്കുന്ന, കൂട്ടം തെറ്റി ഓടുന്ന ജനങ്ങള്‍ക്കിടയില്‍ നിന്നും വഴിതെറ്റാതെ എയര്‍പോര്‍ട്ടില്‍ എത്തുക എന്നതായിരുന്നു മുന്നിലെ വലിയ വെല്ലുവിളി. ഇതിനായി കാബൂള്‍ എയര്‍പോര്‍ട്ടിന് മുന്നില്‍ ഇന്ത്യാക്കാര്‍ക്ക് മാത്രമായി താമസിക്കാന്‍ കേന്ദ്രം മുന്‍കൈ എടുത്ത് ഒരു ഗ്യാരേജ് തയ്യാറാക്കി. ദിവസവും 150- 200 ഓളം ഇന്ത്യന്‍ പൗരന്മാര്‍ ആണ് ഈ ഗ്യാരേജില്‍ എത്തിയത്. വിവിധ സ്ഥലങ്ങളിലായി ചിന്നിച്ചിതറിപ്പോയ/കുടുങ്ങിപ്പോയ ഇന്ത്യന്‍ പൗരന്‍മാരെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ യു.എസ് സേനയുടെ സഹായത്തോടെയാണ് ഇവിടെ എത്തിച്ചത്. യു.എസുമായുള്ള ഇന്ത്യയുടെ ബന്ധവും ഈ രക്ഷാദൗത്യത്തിനു മുതല്‍ക്കൂട്ടായി.

ഒരു ‘രക്ഷാ പറക്കലിനുള്ള’ സമയമായെന്ന് കാബൂളിലുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കസാഖിസ്ഥാനിലെ എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കും കാബൂള്‍ യു.എസ് ഉദ്യോഗസ്ഥര്‍ക്കും കൈമാറുകയായിരുന്നു. കാബൂള്‍ താലിബാന്റെ കീഴില്‍ ആണെങ്കിലും കാബൂള്‍ വിമാനത്താവളം യു.എസ് സേനയുടെ നിയന്ത്രണത്തിലായിരുന്നു. കൃത്യമായ പ്ലാനിങ്ങിലൂടെയായിരുന്നു പിന്നീട് കാര്യങ്ങള്‍ നടന്നത്. ക്ലിയറന്‍സ് കിട്ടിയതിനുശേഷം കസാഖിസ്ഥാനില്‍ നിന്നും ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനം കാബൂള്‍ എയര്‍പോര്‍ട്ടിലേയ്ക്ക് പറന്നു. ഗ്യാരേജില്‍ ആശങ്കയില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വിളി എത്തി ‘നിങ്ങള്‍ തയ്യാറായിക്കോളൂ, പോകാം’. ആ അറിയിപ്പ് അവരുടെ ഹൃദയമിടിപ്പ് വര്‍ധിപ്പിച്ചു. ഗ്യാരേജില്‍ നിന്നും അവരെ യു.എസ് സേനയുടെ വാഹനത്തില്‍ കയറ്റി നേരിട്ട് റണ്‍വേയില്‍ എത്തിച്ചു.

റണ്‍വേയില്‍ കാത്ത് നില്‍ക്കുകയായിരുന്ന പൗരന്‍മാരുടെ അടുത്തേയ്ക്ക് ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനം പറന്നിറങ്ങി. മിനിറ്റുകള്‍ മാത്രമായിരുന്നു സമയമുണ്ടായിരുന്നത്. റണ്‍വേയില്‍ ഇന്ത്യന്‍ വിമാനം അധികം സമയം നിര്‍ത്തിയിടാന്‍ സാധിക്കുമായിരുന്നില്ല. പതിനഞ്ചു മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചു. അശാന്തിയുടെ നാളുകളില്‍ നിന്നും സന്തോഷത്തിന്റെ നാളുകളിലേക്കായിരുന്നു കേന്ദ്ര സര്‍ക്കാരും സേനയും ഇന്ത്യന്‍ പൗരന്മാരെ വീണ്ടും കൈപിടിച്ചുയര്‍ത്തിയത്.

എണ്ണൂറിലേറെപ്പേരാണ് അഫ്ഗാനിസ്താനില്‍നിന്ന് തിരിച്ചെത്തിച്ചത്. ഈ മാസം 16-നാണ് ഇന്ത്യ രക്ഷാദൗത്യം ആരംഭിച്ചത്. അഫ്‌ഗാനിസ്താനില്‍ കുടുങ്ങിയ ഇന്ത്യക്കാരെയെല്ലാം തിരിച്ചെത്തിക്കാന്‍ 17-നുചേര്‍ന്ന സുരക്ഷാകാര്യ മന്ത്രിതലയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചു. അഫ്‌ഗാനിസ്താനില്‍നിന്ന് ഇന്ത്യയിലേക്ക്‌ വരാനാഗ്രഹിക്കുന്ന സിഖുകാര്‍ക്കും ഹിന്ദുക്കള്‍ക്കും അഭയം നല്‍കാനും അദ്ദേഹം ആവശ്യപ്പെട്ടു.

Anandhu Ajitha

Recent Posts

ഇന്ത്യൻ മാതൃകയിൽ തിരിച്ചടിക്കൊരുങ്ങി അഫ്‌ഗാനിസ്ഥാൻ ! കുനാർ നദിയിൽ ഡാം നിർമ്മിക്കും ; പാകിസ്ഥാൻ വരണ്ടുണങ്ങും

അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…

37 minutes ago

കേരള സർവകലാശാലയിലും മുട്ട് മടക്കി സംസ്ഥാനസർക്കാർ ! ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദത്തിലായ കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍ കുമാറിനെ മാറ്റി

തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…

2 hours ago

സിഡ്‌നി ജിഹാദിയാക്രമണം! മുഖ്യപ്രതി നവീദ് അക്രത്തിന് ബോധം തെളിഞ്ഞു; വെളിവാകുന്നത് ഐസിസ് ബന്ധം; ചോദ്യം ചെയ്യൽ ഉടൻ ആരംഭിക്കും

സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…

2 hours ago

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുമ്പോൾ ഭയക്കാതെ സർക്കാർ I DOLLAR RUPEE RATE

ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…

2 hours ago

സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ മാത്രം ഓടിയ വാഹനം അപകടത്തിൽ പെട്ടതെങ്ങനെ ? CAR ACCEDENT

ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചത് എങ്ങനെ ? അട്ടിമറി സംശയിച്ച് പോലീസ് ? അപകടത്തിൽപ്പെട്ടത് സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ…

2 hours ago

പതിനായിരങ്ങൾ ഒത്തു ചേർന്ന പരിപാടിയിൽ ഡ്യുട്ടിക്കിട്ടത് 2 പോലീസുകാരെ മാത്രം ! പലസ്‌തീന്‌ വേണ്ടി വാദിച്ച ഓസ്‌ട്രേലിയ ജൂതന്മാരുടെ സുരക്ഷയ്ക്ക് കൊടുത്തത് പുല്ല് വിലയോ ? വൻ വിമർശനം

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…

3 hours ago