Wednesday, May 22, 2024
spot_img

താലിബനെ നേരിടാന്‍ അഫ്‌ഗാനില്‍ പെണ്‍പട ഒരുങ്ങുന്നു

കാബൂള്‍ : അഫ്‌ഗാനിസ്ഥാനില്‍ താലിബന്‍ ഭീകരര്‍ക്ക്‌ എതിരെ ആയുധമെടുത്ത്‌ പോരാടാന്‍ ഒരുങ്ങി സ്‌ത്രീകളും. അമേരിക്കന്‍ സേന അഫ്‌ഗാനിസ്ഥാനില്‍ നിന്ന്‌
പിന്‍വാങ്ങാന്‍ തുടങ്ങിയതോടെ താലിബന്‍ ഭീകരര്‍ പ്രദേശങ്ങളും കൈയ്യേറാന്‍ തുടങ്ങിയ സാഹചര്യത്തിലാണ്‌ പെണ്‍പട രംഗത്ത്‌ എത്തിയത്‌. നൂറുകണക്കിന്‌
സ്‌ത്രീകളാണ്‌ ഇതിനായി സജീവമായി രംഗത്തുള്ളത്‌.

താലിബനെതിരെ പോരാടുന്ന സൈനികര്‍ക്ക്‌ പ്രചോദനം നല്‍കുകയാണ്‌ പലരുടേയും ലക്ഷ്യമെങ്കിലും പടക്കളത്തില്‍ ഇറങ്ങാന്‍ തന്നെയാണ്‌ ഭൂരിഭാഗം സ്‌ത്രീകളുടേയും തീരുമാനം. രണ്ട്‌ പതിറ്റാണ്ട്‌ മുമ്പ്‌ താലിബനെ തുരത്തി അമേരിക്കന്‍ സേന രാജ്യത്ത്‌ എത്തിയപ്പോള്‍ ഏറെ ആശ്വാസം ലഭിച്ചത്‌ ഗ്രാമപ്രദേശങ്ങളിലെ സ്‌ത്രീകള്‍ക്കാണ്‌. കാരണം ഈ മേഖലകളിലാണ്‌ താലിബന്‍ തങ്ങളുടെ നിഷ്‌ഠൂരമായ നിയമങ്ങള്‍ നടപ്പിലാക്കിയിരുന്നത്‌.

അഫ്‌ഗാനിസ്ഥാനില്‍ പകുതിയിലധികം പെണ്‍കുട്ടികള്‍ ഇപ്പോള്‍ വിദ്യാലയങ്ങളില്‍ പോകുന്നുണ്ട്‌. താലിബന്‍ ശക്തി സംഭരിച്ച്‌ തിരികെയെത്തിയാല്‍
ജീവിതം ദുരിതപൂര്‍ണമാകുന്നത്‌ സ്‌ത്രീകള്‍ക്കായിരിക്കും എന്ന വസത്‌ുത മനസിലാക്കി തന്നെയാണ്‌ അവര്‍ പോരാടാന്‍ തയ്യാറായി രംഗത്ത്‌ എത്തിയിരിക്കുന്നത്‌.

Related Articles

Latest Articles