Thursday, May 2, 2024
spot_img

ആദ്യഘട്ട പരീക്ഷണം വിജയം; രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് അനുമതി ലഭിച്ച് ഭാരതത്തിന്റെ ആദ്യ നേസല്‍ വാക്‌സിൻ

ദില്ലി : മൂക്കിലൊഴിക്കാവുന്ന കോവിഡ് വാക്സീന്‍റെ ആദ്യഘട്ട പരീക്ഷണം വിജയകരം. അടുത്ത രണ്ട് ഘട്ട പരീക്ഷണത്തിന് അനുമതി ലഭിച്ചു. രാജ്യത്തെ ആദ്യ മൂക്കിലൊഴിക്കാവുന്ന വാക്സീന്‍ വികസിപ്പിച്ചത് ഭാരത്ബയോടെക്ക് ആണ്. 18 നും 60നും ഇടയില്‍ പ്രായമുള്ളവരിലാണ് ഈ വാക്സിന്റെ ആദ്യഘട്ട പരീക്ഷണം നടന്നത്.

രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് അനുമതി ലഭിക്കുന്ന ആദ്യ നേസല്‍ വാക്‌സിനാണിത്. ഈ വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയമാണെന്നും പാര്‍ശ്വഫലങ്ങളൊന്നും പരീക്ഷണ സമയത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നും ഗവേഷകർ അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles