Monday, December 15, 2025

ഓപ്പറേഷൻ ഗംഗ: ഇതുവരെ അതിര്‍ത്തി കടന്നത് 3000 പേർ; പാസ്പോര്‍ട്ട് നഷ്ടമായവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കും; ദൗത്യത്തിന് വേഗത കൂടി കേന്ദ്ര സർക്കാർ

ദില്ലി: യുക്രെയ്നിൽ പാസ്പോര്‍ട്ട് (Passport) നഷ്ടമായവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നൽകുമെന്ന് കേന്ദ്ര സർക്കാർ. പാര്‍ലമെന്‍റിന്‍റെ വിദേശകാര്യ സ്ഥിരം സമിതിയെ വിദേശകാര്യ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. ദൗത്യത്തിന്റെ ഭാഗമായി അതിര്‍ത്തി കടന്നു. യുക്രെയ്ന്‍റെ എല്ലാ അതിര്‍ത്തികളിലും വിദേശകാര്യമന്ത്രാലയ സംഘമെത്തി.

3000പേപേരാണ് ഇതുവരെ ദൗത്യത്തിന്റെ ഭാഗമായി അതിര്‍ത്തി കടന്നത്. രക്ഷാദൗത്യം ഓപ്പറേഷന്‍ ഗംഗ വേഗത്തിലും കാര്യക്ഷമവും ആക്കുന്നതിനാണ് മന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി ,ജ്യോതിരാദിത്യ സിന്ധ്യ ,കിരണ്‍ റിജിജു ,വികെ സിംഗ് എന്നിവരെ യുക്രെയിന്റെ അയല്‍രാജ്യങ്ങളിലേക്ക് അയയ്ക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചിരിന്നു.

ആക്രമണം രൂക്ഷമായ കിഴക്കൻ യുക്രെയിനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നതിന് സാധ്യമായ എല്ലാ മാർഗങ്ങളും സർക്കാർ തേടുന്നുണ്ട്. കീവിൽ വാരാന്ത്യ കർഫ്യൂ നീക്കിയതിനാൽ ട്രെയിനുകളിൽ ഉടൻ പടിഞ്ഞാറൻ മേഖലയിലേയ്ക്ക് പോകാൻ വിദ്യാർഥികൾക്ക് എംബസി നിർദേശം നൽകി.

Related Articles

Latest Articles