Sunday, December 14, 2025

ഓപ്പറേഷൻ സിന്ദൂർ!ഭാരതത്തിന്റെ ആഗോള സ്വാധീനത്തിലുണ്ടായ ഉയർച്ച! ഓപ്പറേഷൻ സിന്ദൂറിന്റെ ഫലങ്ങളെ മുടിനാരിഴ കീറി പരിശോധിക്കാൻ നേതി നേതി ! പ്രമുഖർ പങ്കെടുക്കുന്ന ചർച്ച നാളെ തിരുവനന്തപുരത്ത് ;തത്സമയക്കാഴ്ചയുമായി തത്വമയിയും

തിരുവനന്തപുരം : ദേശീയ താൽപ്പര്യമുള്ള വിഷയങ്ങളുടെ വെളിപ്പെടുത്താത്ത വശങ്ങൾക്കൂടി ചർച്ചചെയ്യുക, മുന്നോട്ടുള്ള പാത പ്രകാശിപ്പിക്കുക, സത്യാന്വേഷണത്തിൽ കൂട്ടായ ജ്ഞാനം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നോട്ട് വച്ച് നേതി നേതി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന നമുക്ക് സംസാരിക്കാം (Lets Talk) എന്ന സെമിനാർ പരമ്പരയുടെ ഭാഗമായി, ഓപ്പറേഷൻ സിന്ദൂർ ! ഭാരതത്തിന്റെ ആഗോള സ്വാധീനത്തിലുണ്ടായ ഉയർച്ച എന്ന വിഷയത്തിൽ നാളെ വൈകുന്നേരം 4.30 ന് തിരുവനന്തപുരം ജവഹർ നഗറിലെ TCCIയിലെ ചേംബർഹാളിൽ ചർച്ച സംഘടിപ്പിക്കും. ഓപ്പറേഷൻ സിന്ദൂറിലെ വിജയം, സൈനിക ശക്തി, നയതന്ത്രപരമായ ദൃഢനിശ്ചയം, സാമ്പത്തിക മുന്നേറ്റം എന്നിങ്ങനെ വിവിധ മേഖലകളിൽ ആഗോള തലത്തിൽ ഭാരതത്തിന്റെ നില എങ്ങനെ മാറ്റുന്നുവെന്ന് കണ്ടെത്തുക എന്നതാണ് ചർച്ചയുടെ പ്രധാന ഉദ്ദേശ്യം. ‘ഓപ്പറേഷൻ സിന്ദൂർ’ ഇന്ത്യയുടെ ആഗോള നിലവാരത്തെ സൈനികമായും നയതന്ത്രപരമായും സാമ്പത്തികമായും എങ്ങനെ പുനർനിർമ്മിച്ചുവെന്നും ചർച്ചയിൽ പരിശോധിക്കും.

ടി.പി. ശ്രീനിവാസൻ ഐ.എഫ്.എസ്. (റിട്ട.) മുഖ്യഅതിഥിയായി ചർച്ചയിൽ പങ്കെടുക്കും. മേജർ ജനറൽ വിനയ ചന്ദ്രൻ (റിട്ട.) മുഖ്യപ്രഭാഷണം നടത്തും. ചാർട്ടേഡ് അക്കൗണ്ടന്റും സാമ്പത്തിക വിദഗ്ധനുമായ രഞ്ജിത് കാർത്തികേയൻ ചർച്ച മോഡറേറ്റ് ചെയ്യും.

ചർച്ചയിൽ പങ്കാളികളാകുവാൻ https://netinetiletstalk.in/register എന്ന ലിങ്കിൽ പ്രവേശിച്ച് രജിസ്റ്റർ ചെയ്യാനാകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് netinetiletstalk@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ +91 79076 30471 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാനാവുന്നതാണ്.

ചിന്തോദ്ദീപകമായ ഈ ചർച്ച പ്രേക്ഷകരിലെത്തിക്കാൻ തത്വമയിയും നേതി നേതി ഫൗണ്ടേഷനൊപ്പം കൈകോർക്കും. സെമിനാർ തത്സമയം വീക്ഷിക്കുന്നതിന് https://bit.ly/TatwaLive എന്ന ലിങ്കിൽ പ്രവേശിക്കാവുന്നതാണ്.

Related Articles

Latest Articles