രാജ്നാഥ് സിംഗ്
ദില്ലി : ഭീകരതയ്ക്കെതിരെ ഭാരതം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ തങ്ങളുടെ നിബന്ധനകൾക്ക് വിധേയമായി സ്വമേധയാ നിർത്തിയതാണെന്നും, ആവശ്യമെങ്കിൽ പാകിസ്ഥാനുമായി ഒരു നീണ്ട യുദ്ധത്തിന് ഇന്ത്യ പൂർണ്ണ സജ്ജമായിരുന്നുവെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ദേശീയ സുരക്ഷാ ഉച്ചകോടിയിൽ സംസാരിക്കവെ, പാകിസ്ഥാനെ അന്താരാഷ്ട്ര ഭീകരതയുടെ പ്രഭവകേന്ദ്രമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഭീകരവാദത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വേരുകൾ പിഴുതെറിയേണ്ടത് അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ‘സീറോ ടോളറൻസ് പോളിസി’യെ പ്രകീർത്തിച്ച പ്രതിരോധ മന്ത്രി, ആണവാക്രമണം നടത്തുമെന്ന പാകിസ്ഥാന്റെ ഭീഷണിയെ ഇന്ത്യ വെറും തട്ടിപ്പായി തള്ളിക്കളഞ്ഞതായും കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മറുപടിയായാണ് 2025 മെയ് 7-ന് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി പ്രവർത്തിച്ചിരുന്ന ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നിവയുടെ ഒമ്പത് പ്രധാന ഭീകര ലോഞ്ച് പാഡുകൾ ഇന്ത്യൻ സൈന്യം തകർത്തു. ഈ സൈനിക നടപടിയിൽ നൂറിലധികം ഭീകരരെ വധിക്കാൻ ഇന്ത്യക്ക് സാധിച്ചു. പാകിസ്ഥാൻ ഡ്രോൺ ആക്രമണങ്ങളിലൂടെയും ഷെല്ലാക്രമണങ്ങളിലൂടെയും തിരിച്ചടിക്കാൻ ശ്രമിച്ചതോടെ നാല് ദിവസം നീണ്ട കടുത്ത സംഘർഷമാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിന്നത്. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ ലാഹോറിലെയും ഗുജ്റൻവാലയിലെയും റഡാർ സംവിധാനങ്ങൾ തകർക്കപ്പെട്ടു. വൻ നാശനഷ്ടങ്ങൾ നേരിട്ടതിനെത്തുടർന്ന് പാകിസ്ഥാൻ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ഇന്ത്യൻ അധികൃതരെ ബന്ധപ്പെടുകയും മെയ് 10-ന് വെടിനിർത്തൽ പ്രഖ്യാപിക്കുകയുമായിരുന്നു.
ഭീകരതയ്ക്ക് രാഷ്ട്രീയ സംരക്ഷണം നൽകുന്ന പാകിസ്ഥാന്റെ നിലപാടിനെ രാജ്നാഥ് സിംഗ് രൂക്ഷമായി വിമർശിച്ചു. ഭീകരത എന്നത് കേവലം ഒരു രാജ്യവിരുദ്ധ പ്രവർത്തിയല്ലെന്നും, അതിന് പ്രവർത്തനപരമായ , പ്രത്യയശാസ്ത്രപരമായ, രാഷ്ട്രീയമായ എന്നിങ്ങനെ മൂന്ന് തലങ്ങളുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. ഇന്ത്യയും പാകിസ്ഥാനും ഒരേ സമയം സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളാണെങ്കിലും, ഇന്ന് ഇന്ത്യ ഇൻഫർമേഷൻ ടെക്നോളജിയിൽ (IT) ലോകത്തിന് മാതൃകയാകുമ്പോൾ പാകിസ്ഥാൻ അറിയപ്പെടുന്നത് അന്താരാഷ്ട്ര ഭീകരതയുടെ പേിലാണെന്നും അദ്ദേഹം പരിഹസിച്ചു. നമ്മുടെ സൈനിക ശേഷി സമാധാനകാലത്ത് മാത്രമല്ല, യുദ്ധകാലത്തും വേഗത്തിൽ വിപുലീകരിക്കാൻ പ്രാപ്തമാണെന്ന് തെളിയിക്കപ്പെട്ടതായും അദ്ദേഹം ഓർമ്മിപ്പിച്ചു.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…