Wednesday, May 15, 2024
spot_img

ഗണപതിക്ക്‌ മുന്നിൽ പുറം തിരിഞ്ഞു നിൽക്കുന്ന മോദിയെ വിമർശിച്ച് പ്രതിപക്ഷം; സത്യാവസ്ഥയിത്…!

സ്പീക്കർ എ എൻ ഷംസീറിന്റെ ഗണപതി പരാമർശം കേരളത്തിൽ സജീവ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴി തെളിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോഴിതാ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഗണപതി വിഗ്രഹത്തിനു മുന്നിൽ പുറംതിരിഞ്ഞു നിന്ന് തൊഴുന്ന ചിത്രമാണ് ദേശീയ തലത്തിൽ ശ്രദ്ധനേടുന്നത്. പ്രശസ്തമായ ദഗ്ദുഷേത് ഹൽവായ് ഗണേശ ക്ഷേത്രത്തിൽ ഗണപതി വിഗ്രഹത്തിനുമുന്നിൽ പുറം തിരിഞ്ഞു നിൽക്കുന്ന മോദിയുടെ ചിത്രം ചില പ്രതിപക്ഷ നേതാക്കൾ ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ഈ ചിത്രത്തിന്റെ യാഥാർഥ്യം എന്താണെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗണേശ വിഗ്രഹത്തിന് മുന്നിൽ പ്രധാനമന്ത്രി നടത്തിയ പ്രദക്ഷിണത്തിന്റെ വീഡിയോ ദൃശ്യത്തിൽ നിന്നും അടർത്തിമാറ്റിയ ചിത്രമായിരുന്നു അത്. എന്നാൽ ഇതിനെ തെറ്റായ രീതിയിൽ ചിത്രീകരിച്ച് ആരോപണമായി കൊണ്ടാടുകയാണ് പ്രതിപക്ഷം. ഇതിനെയാണ് സോഷ്യൽ മീഡിയ പൊളിച്ചടുക്കി കൈയ്യിൽ കൊടുത്തിരിക്കുന്നത്. ഇതോടെ, ഗണേശോത്സവത്തിൽ ബിജെപി വിരുദ്ധത വർദ്ധിപ്പിക്കാനുള്ള കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ശ്രമങ്ങളാണ് പൊളിഞ്ഞിരിക്കുന്നത്.

അതേസമയം, പലരും കോൺഗ്രസിന്റെ ഹിന്ദുവിരുദ്ധ നിലപാടുകൾ ഇതിനു മറുപടിയായി അക്കമിട്ട് നിരത്തുകയും ചെയ്തു. പലരും രാഹുലിന്റെ പല പരാമർശങ്ങളും ചർച്ചയാക്കി. പതിഷ്ഠയ്‌ക്ക് മുന്നിൽ പ്രധാനമന്ത്രി നടത്തിയ പ്രദക്ഷിണത്തിൽ നിന്നും എടുത്ത സ്‌ക്രീൻഷോട്ടാണ് ഇതെന്ന് ഉത്തരം നൽകിയതോടെ പലരും പോസ്റ്റ് പിൻവലിച്ചു. അതേസമയം, ഇന്നലെയണ് പൂനെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ദഗ്ദുഷേത് ഹൽവായ് ഗണേശ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയത്. ശ്രീമന്ത് ദഗ്ദുഷേത് ഹൽവായ് ഗണപതി ട്രസ്റ്റിന്റെ നിയന്ത്രണത്തിലുള്ള ഈ ക്ഷേത്രം സംസ്ഥാനത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിൽ ഒന്നാണ്. 10 ദിവസം നീണ്ടു നിൽക്കുന്ന ഗണേശോത്സവത്തിൽ ദശലക്ഷക്കണക്കിന് ഭക്തരാണ് ഇവിടം സന്ദർശിക്കുന്നത്. ദഗ്ദുഷേത് ഹൽവായി ക്ഷേത്രം സന്ദർശിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെങ്കിലും മുൻ രാഷ്ട്രപതിമാർ, കാബിനറ്റ് മന്ത്രിമാർ തുടങ്ങി നിരവധി മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ലക്ഷക്കണക്കിന് ദേവനെ ദർശനം നടത്തിയിട്ടുണ്ട്. ആഗ്രഹങ്ങൾ നിറവേറ്റാനുള്ള ശക്തി അതിലെ വിഗ്രഹത്തിനുണ്ടെന്നാണ് ഭക്തർ വിശ്വസിക്കുന്നത്. പൂനെയിലെ പഴയ നഗരപ്രദേശത്തുള്ള കോട്വാൾ ചൗഡിക്ക് സമീപമുള്ള പ്രശസ്തമായ ജലസംഭരണിക്ക് സമീപം സ്ഥിതി ചെയ്യുന്നതിനാൽ നിരവധി പതിറ്റാണ്ടുകളായി ഈ വിഗ്രഹം ബാഹുലി ഹൗദാച്ച ഗണപതി എന്നാണ് അറിയപ്പെടുന്നത്. വലിയതും സ്വാധീനമുള്ളതുമായ തൊഴിലാളികളുടെ ശൃംഖല കണക്കിലെടുക്കുമ്പോൾ പ്രാദേശിക തലത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയും അവഗണിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ശക്തി കേന്ദ്രമായും ക്ഷേത്രം കണക്കാക്കപ്പെടുന്നു. എന്തായാലും കേരളത്തിൽ മാത്രമല്ല, പുറത്തും ഗണപതി ചർച്ചാ വിഷയമായിരിക്കുകയാണ്.

Related Articles

Latest Articles