Monday, June 17, 2024
spot_img

പ്രതിപക്ഷ നേതാവിനെ വധിക്കുമെന്ന് ഭീഷണി:ഡിജിപിക്ക് പരാതി നൽകി

തിരുവനന്തപുരം ∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ വധിക്കുമെന്ന ധ്വനിയോടെ സമൂഹമാധ്യമത്തിൽ ഭീഷണി മുഴക്കിയവർക്കെതിരെ വി.ഡി.സതീശന്റെ ഓഫിസ് ഡിജിപി അനിൽകാന്തിനു പരാതി നൽകി.

സിനി ജോയ്, സിറാജു നരിക്കുനി എന്നിവർക്കും ‘സഖാവ് കേരള​​’ എന്ന പ്രൊഫൈലിനുമെതിരെയാണു പ്രൈവറ്റ് സെക്രട്ടറി കെ.അനിൽകുമാറിന്റെ പരാതി. സതീശന്റെ ചിത്രം സഹിതം, ‘6 മാസത്തിനുള്ളിൽ നിന്റെ ഭാര്യ പറവൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കേണ്ടിവരും’ എന്ന വാചകത്തോടെ പോസ്റ്റ് ഇട്ടതിനെതിരെയാണ് പരാതി.

Related Articles

Latest Articles