Friday, January 2, 2026

വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ; ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട്

പൈനാവ്: കനത്ത മഴ മൂലം ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വൈദ്യുത വകുപ്പുമന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇക്കാര്യം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലും മുല്ലപ്പെരിയാര്‍ ഡാമില്‍നിന്നും ജലം ഒഴുകി എത്തുന്നതിനാലും സംഭരണിയിലെ ജലനിരപ്പ് ക്രമേണ ഉയര്‍ന്നു വരുന്നുണ്ട്.

ജലനിരപ്പ് ഈ സാഹചര്യത്തിലാണ് രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് ഇടുക്കി ഡാമില്‍ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. മഴ തുടർന്നാൽ ഇടുക്കി ഡാമിന്റെ ഷട്ടറുകൾ നാളെ തുറന്നേക്കും.

Related Articles

Latest Articles