Wednesday, January 7, 2026

ആരോഗ്യവും സൗന്ദര്യവും ഉറപ്പ് നല്‍കും ഓറഞ്ച്‌

വേനലില്‍ വെയിലത്ത് ഇറങ്ങി നടക്കുന്നതിനാല്‍ ചര്‍മ്മത്തിലുണ്ടാകുന്ന വരള്‍ച്ച, കറുത്ത പാടുകള്‍, മുഖക്കുരു, ചൂടുകുരുക്കള്‍ ഉള്‍പ്പെടെ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. എന്നാല്‍, പ്രശ്‌ന പരിഹാരത്തിന് സഹായിക്കുന്ന പാര്‍ശ്വഫലമൊന്നുമില്ലാത്ത വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു കാര്യമാണ് ഇനി പറയാന്‍ പോകുന്നത്.

ഓറഞ്ച് ഇപ്പോള്‍ നല്ല വിലക്കുറവില്‍ കിട്ടുന്ന സമയമാണ്. കുറച്ചധികം ഓറഞ്ച് വാങ്ങിക്കുക. ആദ്യം ഓറഞ്ച് ജ്യൂസ് കഴിക്കാം. ഇത് ചൂടിനെ അകറ്റുമെന്ന് മാത്രമല്ല മികച്ചൊരു ഹെല്‍ത്തി ഡ്രിങ്ക് കൂടിയാണ്. ഓറഞ്ച് ജ്യൂസ് കഴിച്ച് കഴിഞ്ഞാല്‍ പിന്നെ ആ തൊലി കളയാന്‍ നില്‍ക്കരുത്. ഓറഞ്ചിന്റെ തൊലി ചില്ലറക്കാരനല്ല. മുഖത്തെ കറുത്തപാടുകളും കരുവാളിപ്പും മാറ്റി നല്ല നിറം നല്‍കാന്‍ ഓറഞ്ച് തൊലിയ്ക്ക് സാധിക്കും.

ഓറഞ്ചിന്റെ തൊലി തണലില്‍ വച്ച് ഉണക്കി പൊടിച്ചെടുക്കുക. ഇതില്‍ അല്‍പം പനിനീര് ചേര്‍ത്ത് മുഖത്തിട്ട് അരമണിക്കൂറിന് ശേഷം കഴുകി കളയുക. വെയിലേറ്റ് മുഖത്തുണ്ടാകുന്ന കറുത്ത പാടുകള്‍ മാറുന്നതിന് ഈ മാര്‍ഗ്ഗം സാഹായകമാണ്.

കടുത്ത പാടുകള്‍ മാറ്റുന്നതിന് ഓറഞ്ച് ഉപയോഗിച്ചുള്ള ഫേഷ്യല്‍ മസാജും അത്യുത്തമമാണ്. ചെറുനാരങ്ങ മുറിക്കുന്നത് പോലെ ഓറഞ്ച് രണ്ടായി മുറിച്ച് അതുപയോഗിച്ച് മുഖം മസാജ് ചെയ്യുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയാല്‍ ചര്‍മ്മത്തിലെ അഴുക്കെല്ലാം നീങ്ങി മുഖചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും ലഭിക്കും. അപ്പോള്‍ ഇ്നി ഓറഞ്ച് വാങ്ങി ജ്യൂസടിച്ചുകഴിഞ്ഞാല്‍ ആ തൊലി ഉണക്കിപ്പൊടിച്ച് വയ്ക്കാന്‍ മറക്കണ്ട.

Related Articles

Latest Articles