തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്നത് പ്രതിരോധിക്കാൻ നടപടികളെടുത്ത് കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങൾ. ഇതിനായി ഇന്ന് മുതല്‍ വിശുദ്ധ കുര്‍ബാന കയ്യില്‍ മാത്രം നല്‍കാന്‍ ഇടയലേഖനം ഇറങ്ങി.
ഞായറാഴ്ച പള്ളികളില്‍ നടക്കുന്ന കുര്‍ബാനയുടെ ഒടുവില്‍ വിശ്വാസികള്‍ക്ക് കൊടുക്കുന്ന കുര്‍ബാനയാണ് ഇന്നുമുതൽ കയ്യില്‍ കൊടുക്കുന്നത്. വിശ്വാസികള്‍ കൈ കൊണ്ട് തൊടുന്നത് പാപമാണെന്ന വിശ്വാസം നില നില്‍ക്കെയാണ് കൊറോണ മൂലം കയ്യില്‍ കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നത് .

