Saturday, December 13, 2025

കാട്ടുപോത്തിന്റെ ആക്രമണത്തിൽ 3 മരണം; എരുമേലിയിൽ രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ്

കോട്ടയം: എരുമേലിയിൽ രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ്.മന്ത്രി വിഎൻ വാസവൻ്റെ നിർദ്ദേശത്തെ തുടർന്ന്‌ കോട്ടയം കളക്ടറാണ് കാട്ടുപോത്തിനെ കൊല്ലാൻ ഉത്തരവിട്ടത്. കൊല്ലം അഞ്ചൽ ഇടമുളക്കലിലും എരുമേലിയിലും കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. കോട്ടയം എരുമേലിയില്‍ കണമല പുറത്തേല്‍ ചാക്കോച്ചന്‍ (70), പ്ലാവനാക്കുഴിയില്‍ തോമസ് (60) എന്നിവരാണ് മരിച്ചത്. കൊല്ലം അഞ്ചലില്‍ ഇടമുളയ്ക്കല്‍ സ്വദേശി സാമുവല്‍ വര്‍ഗീസും (65) മരിച്ചു.

അതേസമയം വനത്തിന് പുറത്ത് വെച്ച് മാത്രമേ പോത്തിനെ വെടിവെക്കാൻ സാധിക്കുകയുള്ളുവെന്നാണ് നിരീക്ഷകർ പറയുന്നത്.കാട്ടുപോത്ത് ആക്രമണത്തില്‍ പ്രതിഷേധിച്ച് കണമലയില്‍ പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചിരുന്നു. കാട്ടുപോത്തിനെ കണ്ടാലുടന്‍ വെടിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രദേശവാസികൾ ഉപരോധം നടത്തിയത്

Related Articles

Latest Articles