Tuesday, April 30, 2024
spot_img

ഐപിഎൽ ഫീവർ !സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി സഞ്ജുവും ധോണിയും കോഹ്ലിയും; പിന്നിലായത് സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോ

ദില്ലി : ഐപിഎൽ സീസൺ ആരംഭിച്ചത് മുതൽ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെല്ലാം തന്നെ ടെലിവിഷന് മുന്നിലാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ ഏറ്റവും ട്രെൻഡിങ്ങായുള്ള കായിക ഇനങ്ങളിൽ ഒന്നായി ഐപിഎൽ മാറിയതിൽ അദ്ഭുതപ്പെടാനൊന്നുമില്ല.

അടുത്തിടെ നടന്ന പഠനം പ്രകാരം സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവും പ്രചാരമുള്ള ഏഷ്യൻ സ്‌പോർട്സ് ടീമുകളിൽ അഞ്ചിൽ നാലും ഐപിഎൽ ടീമുകളാണ്. അതിൽതന്നെ മൂന്നെണ്ണം സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോ നയിക്കുന്ന അൽ നസറിനേക്കാൾ ജനപ്രിയവും. 2023 ഏപ്രിലിൽ ട്വിറ്ററിൽ ഏറ്റവും ട്രൻഡിങ്ങായ സ്പോർട്സ് ടീം മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് ആണ്. 9.97 ദശലക്ഷം പ്രതികരണങ്ങളാണ് ചെന്നൈ സൂപ്പർ കിങ്സുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്. 4.85 ദശലക്ഷം പ്രതികരണങ്ങളുമായി വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് രണ്ടാം സ്ഥാനത്ത്. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും. 3.55 ദശലക്ഷം പ്രതികരണങ്ങളുമായി മൂന്നാം സ്ഥാനത്തുള്ളത്. ഇതിനും പിന്നിലായാണ് നാലാം സ്ഥാനത്താണ് റൊണാൾഡോയുടെ അൽ നസർ ടീം. ടീമിന്റെ പേരിലുള്ള പ്രതികരണം 3.5 ദശലക്ഷമാണ്. അഞ്ചാം സ്ഥാനത്തുള്ളത് രോഹിത് ശർമ നായകനായ മുംബൈ ഇന്ത്യൻസാണ്. 2.31 ദശലക്ഷം ആളുകളാണ് ഇതിൽ പ്രതികരണങ്ങൾ നടത്തിയിട്ടുള്ളത്.

അതേസമയം സമയം റൊണാൾഡോ ടീമിലെത്തിയതിന് ശേഷമാണ് സൗദി ക്ലബ്ബിന് സമൂഹ മാദ്ധ്യമങ്ങളിൽ പുന്തുണയേറിയത്. ഐപിഎൽ ന്റെ ജനപ്രീതിയിൽ റൊണാൾഡോ പ്രഭാവവും പിന്നിലാകുന്ന കാഴ്ചയാണ് കാണാനാകുന്നത്.

Related Articles

Latest Articles