Monday, May 20, 2024
spot_img

ഇന്ത്യയെ ചൊറിഞ്ഞാൽ കേറി മാന്തും..!! താലിബാന് മുന്നറിയിപ്പുമായി ഇന്ത്യൻ ആർമി..

എല്ലാ ദിവസത്തെയും പോലെ താലിബാന്റെ വാർത്തകളാണ് ഓട്ടപ്രദക്ഷിണം ആദ്യമായി കാണുന്നത്‌. താലിബാന്റെ ക്രൂരകൃത്യങ്ങൾ ഒന്നൊന്നായി അരങ്ങേറുമ്പൊഴും ഇവിടെ ഈ കേരളത്തിൽ പരസ്യമായി താലിബാനെ സപ്പോർട്ട് ചെയ്യുകയും തീവ്രവാദം പ്രചരിപ്പിക്കുകയും ചെയ്യുന്ന കാഴ്ചകളാണ് ഓട്ടപ്രദക്ഷിണം ഇപ്പോൾ കാണുന്നത്. ബിജെപി ദേശീയ ഉപാദ്ധ്യക്ഷനായ അബ്ദുള്ളക്കുട്ടിക്കെതിരെയും എംഎൽഎ എം കെ മുനീറിനെതിരെയും വധഭീഷണി നടത്തിയിരിക്കുകയാണ് കേരളാതാലിബാനുകൾ.

അബ്ദുള്ളക്കുട്ടിയുടെ കഴുത്തറുക്കുമെന്നും മുനീറിന് ജോസഫ് മാഷിന്റെ അവസ്ഥയാണ് വരാൻ പോകുന്നതെന്നും അതായത് കൈ വെട്ടിക്കളയും എന്നുമാണ് ഭീഷണികൾ. താലിബാനെതിരെ ആരു സംസാരിച്ചാലും അവരെ കൊല്ലാൻ പോലും മടിയില്ലാത്ത വിധം അപകരമായ അളവിൽ തീവ്രവാദികൾ ഇവിടെ ഈ കേരളത്തിൽ വളർന്നു പടർന്ന് പന്തലിച്ചു കഴിഞ്ഞു എന്നാണ് ഓട്ടപ്രദക്ഷിണം ഇതിലൂടെ മനസ്സിലാക്കുന്നത്. മുസ്ലീം ലീഗ് എംഎൽഎ പോലും തീവ്രവാദികളുടെ വധഭീഷണി നേരിടുമ്പോൾ സാധാരണക്കാരനായ ഒരു ദേശീയവാദിക്ക് ഇവിടെ എങ്ങനെ ജീവിക്കാൻ സാധിക്കുമെന്ന് ഓട്ടപ്രദക്ഷിണം ആശങ്കപ്പെടുകയാണ്.

എന്തായാലും ഓരോ ഭാരതീയനും അഭിമാനം ഉളവാക്കുന്ന ഒരു കാഴ്ചയും ഓട്ടപ്രദക്ഷിണം കാണുകയുണ്ടായി. താലിബാന്‍റെ ഭാഗത്ത് നിന്നും മോശം സമീപനം ഉണ്ടായാല്‍ കനത്ത രീതിയില്‍ മറുപടി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യ. രണ്ട് ദശാബ്ദങ്ങളായിട്ടും താലിബാന് യാതൊരുവിധ മാറ്റവുമില്ലെന്നും താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഒബ്സര്‍വര്‍ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കി.

അഫ്ഗാന്‍ മേഖലയില്‍ ഭീകരവിമുക്തമായ അന്തരീക്ഷം ഉറപ്പാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. ഭീകരവാദികളെ തിരിച്ചറിയുന്നതിലും തീവ്രവാദത്തിനെതിരായ ആഗോള യുദ്ധത്തില്‍ ചില വിവരങ്ങള്‍ ലഭിക്കുന്നതിലും ക്വാഡ് രാജ്യങ്ങളില്‍ നിന്ന് പിന്തുണ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.

എന്തായാലും തീവ്രവാദപ്രേമ വുമായി താലിബാന് ജയ് വിളിച്ച് രാജ്യത്തിനെതിരെ തിരിയുന്ന എല്ലാ തീവ്രവാദികളുടെയും ഗതി അണ്ണാക്കിൽ ഉണ്ട കേറി ചത്തു തുലയുമെന്നത് തന്നെയാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഭാരതത്തിനെതിരെ ഉണ്ടാക്കാൻ നിന്നാൽ നിന്റെയൊന്നും പരമ്പര പോലും ഇവിടെ ബാക്കി കാണില്ല എന്ന് ഓട്ടപ്രദക്ഷിണം ഓർമ്മിപ്പിക്കുകയാണ്.

ഓട്ടപ്രദക്ഷിണം കണ്ട മറ്റൊരു ഞെട്ടിക്കുന്ന വാർത്തയെക്കുറിച്ച് പറയുകയാണെങ്കിൽ രാജ്യത്തെ നടുക്കി വീണ്ടും കൂട്ടബലാത്സംഗം അരങ്ങേറിയിരിക്കുന്നു എന്നതാണ്. മൈസൂരുവിലെ ചാമുണ്ഡി ഹില്‍സിലാണ് കോളേജ് വിദ്യാര്‍ത്ഥിനിയെ ആറ് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം ബൈക്കില്‍ ചാമുണ്ഡി ഹില്‍സ് കാണാനെത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. ബൈക്ക് തടഞ്ഞ് നിര്‍ത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തിയാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ബോധരഹിതയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികള്‍ രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. മൈസൂരു അല്ലനഹള്ളി പൊലീസ് അന്വേഷണം തുടങ്ങി. മൈസൂരിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. പ്രതികളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടി മഹാരാഷ്ട്ര സ്വദേശിയെന്നാണ് പ്രാഥമിക നിഗമനം. ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ച്‌ കൊണ്ടുപോയി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതായാണ് പൊലീസില്‍ നിന്ന് ലഭിച്ച വിവരം.

ഓട്ടപ്രദക്ഷിണം കണ്ട മറ്റൊരു വാർത്തയിലേക്ക് പോവുകയാണെങ്കിൽ രാജ്യത്തിനു തന്നെ നാണക്കേടുണ്ടാക്കിയിരിക്കുന്നു കേരളത്തിലെ കൊവിഡ് വ്യാപനം എന്നതാണ്. വളരെയധികം അപകടകരമായ വിധത്തിലാണ് കേരളത്തിൽ കോവിഡ് എന്ന മഹാമാരി വ്യാപിക്കുന്നത്. കേരളാമോഡൽ എന്ന തള്ളിനപ്പുറം ഒരു ചുക്കും ചെയ്യാൻ കേരളത്തിലെ ഭരണകൂടത്തിനായിട്ടില്ല എന്ന സത്യം ഇപ്പോൾ ജനങ്ങൾക്ക് മനസ്സിലായിരിക്കുന്നു. എല്ലാം ഊതി വീർപ്പിച്ച പെരുംനുണകളായിരുന്നു എന്നതാണ് വാസ്തവം. ഭാരതത്തിലൊട്ടാകെ 35,000 പേർക്ക് കോവിഡ് സ്ഥിരീകരിക്കുമ്പോൾ അതിൽ 32,000 പേരും കേരളത്തിൽ ആണെന്നുള്ള ഞെട്ടിപ്പിക്കുന്ന സ്ഥിതിവിശേഷത്തിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

എവിടെ ഇവിടുത്തെ മുഖ്യമന്ത്രി, എവിടെ ഇവിടുത്തെ ആരോഗ്യമന്ത്രി.. ജനങ്ങളെ പറഞ്ഞു പറ്റിച്ച് കിറ്റ് കൊടുത്ത് പാട്ടിലാക്കി മരണത്തിലേക്ക് തള്ളിവിട്ട ഈ ഇടതു സർക്കാർ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണം, ജനങ്ങളുടെ ജീവന് അല്പമെങ്കിലും വിലകല്പിക്കണം എന്നാണ് ഓട്ടപ്രദക്ഷിണത്തിന് പറയാനുള്ളത്.

സംസ്ഥാനത്തെ ഇന്നത്തെ കൊവിഡ് കണക്കുകൾ നോക്കുകയാണെങ്കിൽ ഇന്ന് 31,445 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03 ആണ്. 215 മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. വളരെയധികം അപകടകരമായ ഭയപ്പെടുത്തുന്ന കണക്കുകൾ തന്നെയാണ് ഇത്. എല്ലാവരും സുരക്ഷിതരായിരിക്കുക കരുതിയിരിക്കുക എന്നാണ് ഓട്ടപ്രദക്ഷിണത്തിന് പറയാനുള്ളത് .

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles