Saturday, December 13, 2025

കടംകയറി മുടഞ്ഞുനില്‍ക്കുന്ന സര്‍ക്കാരാണ് കസ്റ്റഡിയിലെടുക്കാന്‍ വന്‍ പോലീസ് സംഘവുമായി വീട്ടിലെത്തിയത്; എന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടോ അതിലെല്ലാം ഉറച്ചുനില്‍ക്കുന്നു: പി.സി. ജോര്‍ജ്

തിരുവനന്തപുരം: അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പി.സി. ജോര്‍ജ്. എന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടോ, അതിലെല്ലാം ഉറച്ചുനില്‍ക്കും. കള്ളക്കേസ് ഉണ്ടാക്കിയാണ് പിണറായി പോലീസ് പുലര്‍ച്ചെ തന്നെ വീട്ടില്‍നിന്നും കസ്റ്റഡിയില്‍ എടുത്തതെന്നും ജോര്‍ജ് പറയുകയും ചെയ്തു.

എല്‍ഡിഎഫും യുഡിഎഫും ചില മാധ്യമപ്രവര്‍ത്തകരും ഇസ്ലാമിക തീവ്രവാദികള്‍ക്ക് കൂട്ടുപിടിക്കാനാണ് ശ്രമിക്കുന്നത്. ജോര്‍ജ് അരുതാത്ത എന്തോ ചെയ്തു എന്നു വരുത്താനാണ് ഇവരുടെ ശ്രമം. എന്നാല്‍ ഇത്തരം നീക്കങ്ങളിലൊന്നും താന്‍ വീഴില്ലെന്നും ജോര്‍ജ് പറഞ്ഞു.

കടംകയറി മുടഞ്ഞുനില്‍ക്കുന്ന സര്‍ക്കാരാണ് തന്നെ കസ്റ്റഡിയിലെടുക്കാന്‍ വന്‍ പോലീസ് സംഘവുമായി വീട്ടിലെത്തിയത്. എന്നിട്ട് എന്തായി തിരുവനന്തപുരത്ത് എത്തിച്ചപ്പോഴേക്കും തനിക്ക് ജാമ്യം ലഭിച്ചു. എല്ലാം പിണറായി പോലീസിന്‍റെ നാടകമാണെന്നും പി സി ജോർജ് കൂട്ടിച്ചേർക്കുകയും ചെയ്തു.

ഞായറാഴ്ച രാവിലെ പതിവായി കൂടുന്ന കുര്‍ബാനയാണ് പിണറായി പോലീസ് മുടക്കിയതെന്നും ജോര്‍ജ് പറഞ്ഞു. കോടതി വളരെ മാന്യമായി ഇടപെട്ടു. നീതി പീഠത്തില്‍ നീതി കിട്ടിയില്ലെങ്കില്‍ തര്‍ക്കമുണ്ടായേനേ. സുന്ദരമായ നീതി കിട്ടി. രണ്ടോ മൂന്നോ ചോദ്യമേ ചോദിച്ചുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles