Friday, May 10, 2024
spot_img

‘ഇത്തവണത്തെ എന്റെ യൂറോപ്യൻ സന്ദർശനത്തിന് ഒരു പ്രത്യേകതയുണ്ട്’: പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: ഇത്തവണത്തെ യൂറോപ്പ് യാത്രയ്ക്ക് ഒരു പ്രത്യേകത ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യൂറോപ്പ് സന്ദർശിക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താൻ മുൻപും ഇവിടം സന്ദർശിച്ചിട്ടുണ്ടെന്നും, എന്നാൽ, ഇത്തവണ ഒരു പ്രത്യേകതയുണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

യൂറോപ്പ് ഭൂഖണ്ഡം ലക്ഷക്കണക്കിന് ഇന്ത്യക്കാർ വസിക്കുന്ന ഒരു മേഖലയാണെന്നും, യൂറോപ്പുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ നിർണായക പങ്കുവഹിക്കുന്നത് അവിടത്തെ ഇന്ത്യൻ ജനതയാണെന്നും അദ്ദേഹം പറഞ്ഞു. താൻ മുൻപും ഇവിടം സന്ദർശിച്ചിട്ടുണ്ട്. എന്നാൽ, ഇത്തവണ ഒരു പ്രത്യേകതയുണ്ട്. ഈ ഭൂഖണ്ഡം മുഴുവനുമിപ്പോൾ സംഘർഷഭരിതമായി കിടക്കുകയാണെന്നും, പ്രാദേശികമായ ഒരുപാട് വെല്ലുവിളികൾ യൂറോപ്പ് നേരിടുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

അതേസമയം മെയ് രണ്ടാം തീയതി ജർമ്മനി സന്ദർശിക്കാൻ നിൽക്കുന്ന അദ്ദേഹം, തുടർന്ന് ഡെൻമാർക്ക്, ഫ്രാൻസ് എന്നീ രാജ്യങ്ങളും സന്ദർശിക്കും. ജർമനിയിൽ ഭരണം മാറിയതിനു ശേഷം, ഓലാഫ് സ്ക്കോൾസുമായുള്ള പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ച ആയിരിക്കുമിത്. മാത്രമല്ല നരേന്ദ്രമോദി നടത്തുന്ന ഈ വർഷത്തെ ആദ്യ വിദേശയാത്രയെന്ന പ്രത്യേകതയും ഇതിനുണ്ട്.

Related Articles

Latest Articles