Wednesday, January 7, 2026

ഐ​ എ​ൻ ​എ​ക്സ് മീ​ഡി​യ കേസ്: ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ സി ബി ഐ വസതിയിലെത്തി; ചിദംബരം ഒളിവിൽ

ദില്ലി: ഐ​ എ​ൻ ​എ​ക്സ് മീ​ഡി​യ കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തോടെ മു​ൻ കേ​ന്ദ്ര​ധ​ന​മ​ന്ത്രി പി ചി​ദം​ബ​ര​ത്തിന്റെ അറസ്റ്റിന് കളമൊരുങ്ങുന്നു. ജാമ്യാപേക്ഷ കോടതി തളളിയതിനു പിന്നാലെ സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തി. ചി​ദം​ബ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ സി​ബി​ഐ ആ​രം​ഭി​ച്ചതായാണ് വിവരം . ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇന്ന് വൈ​കി​ട്ട് സി​ബി​ഐ സം​ഘം ചി​ദം​ബ​ര​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യെ​ങ്കി​ലും ചിദംബരം വീട്ടിലില്ലാത്ത സാഹചര്യത്തില്‍ രാ​ത്രി​യോ​ടെ മ​ട​ങ്ങി. സി​ബി​ഐ മ​ട​ങ്ങി​യ​തി​നു​ശേ​ഷം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സം​ഘ​വും ചി​ദം​ബ​ര​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി. ചിദംബരം ഒളിവിലാണെന്നാണ് സൂചന.

ദില്ലി ഹൈ​ക്കോ​ട​തി​യാ​ണ് ചി​ദം​ബ​ര​ത്തി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. അ​തേ​സ​മ​യം, ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ ബു​ധ​നാ​ഴ്ച സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ചി​ദം​ബ​രം അ​റി​യി​ച്ചു.

ചി​ദം​ബ​രം ധ​ന​മ​ന്ത്രി​യാ​യി​രി​ക്കേ ഐ​എ​ൻ​എ​ക്സ് മീ​ഡി​യ​യി​ൽ 305 കോ​ടി​യു​ടെ ഇ​ട​പാ​ട് ന​ട​ത്തു​ന്ന​തിന് വി​ദേ​ശ​നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന ബോ​ർ​ഡി​ന്‍റെ അ​നു​മ​തി വ​ഴി​വി​ട്ട് നേ​ടി​യെ​ന്നാ​ണ് ആ​രോ​പ​ണം. 2007ൽ ​ന​ട​ന്ന ഇ​ട​പാ​ടി​ൽ മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​രം കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നും സി​ബി​ഐ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ർ​ത്തി​യു​ടെ ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യു​ള്ള 54 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടു​കെ​ട്ടി​യി​രു​ന്നു.

പീ​റ്റ​ർ മു​ഖ​ർ​ജി, ഇ​ന്ദ്രാ​ണി മു​ഖ​ർ​ജി എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് അ​ഴി​മ​തി ചുരുളഴിയുന്നത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ർ​ത്തി ചി​ദം​ബ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും ഡ​ൽ​ഹി കോ​ട​തി ഇ​യാ​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. സി​ബി​ഐ കേ​സെ​ടു​ത്ത​തി​നൊ​പ്പം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചി​ദം​ബ​ര​ത്തെ ര​ണ്ടു ത​വ​ണ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ള​റി​യാ​ൻ ചി​ദം​ബ​ര​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് സി​ബി​ഐ​യും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും കോ​ട​തി​യി​ൽ നി​ല​പാ​ട് അ​റി​യി​ച്ച​ത്. ഇതാണ് ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളാൻ കാരണം.

Related Articles

Latest Articles