Monday, December 29, 2025

ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസ്; പി. ചിദംബരത്തെ ഇന്ന് സി.ബി.ഐ കോടതിയില്‍ ഹാജരാക്കും

ദില്ലി: ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രി പി. ചിദംബരത്തെ ഇന്ന് സി.ബി.ഐ കോടതിയില്‍ ഹാജരാക്കും. ചിദംബരത്തിന്റെ സി.ബി.ഐ കസ്റ്റഡി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതിയില്‍ ഹാജരാക്കുന്നത്. റോസ് അവന്യുവിലെ സി.ബി.ഐ കോടതിയില്‍ സ്‌പെഷ്യല്‍ ജഡ്ജ് അജയ് കുമാര്‍ കഹാറിന് മുമ്പാകെ ചിദംബരത്തെ ഹാജരാക്കും.

ഈ മാസം 22നാണ് തിങ്കളാഴ്ച വരെ ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. രണ്ട് ദിവസം കൂടുമ്പോള്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണം. ദിവസം അര മണിക്കൂര്‍ വീതം കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാന്‍ അനുവദിക്കണം. എന്നീ വ്യവസ്ഥകളോടെയാണ് ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടത്.

ഷീന ബോറ വധക്കേസില്‍ ജയിലില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജിയുടെ ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് പി. ചിദംബരം ധനമന്ത്രിയായിരിക്കെ വഴിവിട്ട സഹായം ചെയ്തുവെന്നാണ് കേസ്.

Related Articles

Latest Articles