Monday, May 6, 2024
spot_img

പി ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി നീട്ടി; ഒക്ടോബര്‍ മൂന്ന് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും

ദില്ലി : ഐ എന്‍ എക്‌സ് മീഡിയ കേസില്‍ മുന്‍കേന്ദ്ര മന്ത്രി പി ചിദംബരത്തിന്‍റെ കസ്റ്റഡി നീട്ടി. തിഹാര്‍ ജയിലിലുള്ള ചിദംബരം ഒക്ടോബര്‍ മൂന്ന് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും.

സെപ്റ്റംബര്‍ അഞ്ച് മുതല്‍ ചിദംബരം തിഹാര്‍ ജയിലില്‍ കസ്റ്റഡിയിലാണ്. ജയില്‍ മുറിയില്‍ കസേരയോ തലയണയോ ഇല്ലെന്ന് ചിദംബരം കോടതിയില്‍ പരാതി പറഞ്ഞു. 74 വയസ്സ് പിന്നിട്ട തനിക്ക് പുറംവേദന അനുഭവപ്പെടുകയാണ്. മുറിക്ക് പുറത്ത് കസേരയുണ്ടായിരുന്നു, ഞാന്‍ അത് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അത് മാറ്റി. ഇതെല്ലാം ചെറിയ കാര്യങ്ങള്‍ ആണെന്നായിരുന്നു സര്‍ക്കാര്‍ വാദം. മറ്റൊരിടത്തും കസേരപോലും ഇല്ലെന്ന് സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തു.

28 ദിവസമായി പി ചിദംബരം പോലീസ് റിമാന്‍ഡിലും തിഹാറിലുമായി കഴിയുകയാണ് ഇനിയും കസ്റ്റഡി നീട്ടേണ്ടതില്ലെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍ കോടതി അന്വേഷണസംഘത്തെ കേള്‍ക്കുകയായിരുന്നു.

Related Articles

Latest Articles