Monday, June 17, 2024
spot_img

ശ്രീധന്യയ്ക്ക് അഭിനന്ദനവുമായി ഗവർണറും; അഭിമാന നേട്ടമെന്ന് പി സദാശിവം

വയനാട്: ആദിവാസി വിഭാഗത്തിൽ നിന്ന് സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ശ്രീധന്യയെ ഗവർണർ പി സദാശിവം സന്ദർശിച്ചു. ഇന്ന് രാവിലെ വയനാട് ഗസ്റ്റ്ഹൗസിൽ വച്ചാണ് ഗവർണർ ശ്രീധന്യയെ കണ്ടത്.

സംസ്ഥാനത്ത് ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്ന് സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്ക് നേടിയ ശ്രീധന്യയെ കാണണമെന്ന് ഗവർണർ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ജില്ലാ ഭരണകൂടം ഗസ്റ്റ് ഹൗസിൽ ഗവർണർക്ക് ശ്രീധന്യയെ സന്ദർശിക്കാനുള്ള സാഹചര്യമൊരുക്കുകയായിരുന്നു.

സുരക്ഷാ പ്രശ്നങ്ങൾ ഉളളതിനാലാണ് ഗവർണറുടെ കൂടികാഴ്ച്ച ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്.ഗവർണറേയും ജില്ലാ കലക്ടറേയും ആദ്യമായാണ് നേരിട്ട് കാണുന്നതെന്നും എല്ലാവരും തന്നെ കാണാനെത്തിയതിൽ വലിയ സന്തോഷമുണ്ടെന്നും ശ്രീധന്യ പറഞ്ഞു. കുറിച്യ വിഭാഗത്തില്‍പ്പെടുന്ന ശ്രീധന്യ സിവിൽ സർവ്വീസ് പരീക്ഷയിൽ 410ാം റാങ്ക് നേടിയാണ് മലയാളികളുടെ അഭിമാനമായി മാറിയത്.

Related Articles

Latest Articles