Categories: Kerala

ചരിത്രത്തിൽ ആദ്യമായി ശ്രീപദ്മനാഭന് പദ്മതീർത്ഥത്തിൽ ആറാട്ട്; പൈങ്കുനി ഉത്സവത്തിന് കൊടിയിറങ്ങി

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ ഭക്തർക്ക് പ്രവേശന നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും തികച്ചും ആദ്ധ്യാത്മികമായ അന്തരീക്ഷത്തിൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായുള്ള ആറാട്ട് ഇന്നലെ പദ്മതീർത്ഥത്തിൽ നടന്നു. ആറാട്ട് കലശം ഇന്ന് നടക്കും.

സാധാരണ ശംഖുമുഖത്തേക്കാണ് ആറാട്ട് ഘാേഷയാത്ര നടത്തുന്നതെങ്കിലും ഇത്തവണ കൊവിഡ് പശ്ചാത്തലത്തിൽ വലിയ പരിപാടി ഒഴിവാക്കുകയും പദ്മതീർത്ഥത്തിൽ ആറാട്ട് നടത്തുകയുമായിരുന്നു.ആറാട്ടിനായി ഇന്നലെ വൈകിട്ട് വിഗ്രഹങ്ങൾ ശ്രീബലിപ്പുരയിലെ പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേനട നാടകശാല മുഖപ്പ് വഴി പദ്മതീർത്ഥക്കരയിലേക്ക് എഴുന്നള്ളിച്ചു.

അമ്പതോളം പേർ മാത്രം പങ്കെടുത്ത ചടങ്ങിൽ വാദ്യഘോഷങ്ങളെയോടെയാണ് ശ്രീപദ്മനാഭൻ, നരസിംഹ മൂർത്തി,ശ്രീകൃഷ്ണ വിഗ്രഹങ്ങൾ നമ്പിമാർ തലയിലെഴുന്നള്ളിച്ചത്. പദ്മതീർത്ഥത്തിന്റെ തെക്ക് പടിഞ്ഞാറെ ഭാഗത്തുള്ള മണ്ഡപത്തിലെ 20 മിനുട്ട് നീണ്ട പൂജയ്ക്ക് ശേഷമാണ് മൂന്ന് വിഗ്രഹങ്ങളും പദ്മതീർത്ഥത്തിൽ നിമജ്ജനം ചെയ്തത്. തന്ത്രി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ആറാട്ടുപൂജ നടന്നത്.

ക്ഷേത്രം തന്ത്രി, എക്സിക്യൂട്ടീവ് ഓഫീസർ വി.രതീശൻ, മാനേജർ ശ്രീകുമാർ,സ്ഥാനി രാമവർമ്മ, രാജകുടുബാംഗങ്ങളായ ആദിത്യ വർമ്മ, അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായി,പൂയ്യം തിരുനാൾ ഗൗരിപാർവതി ബായി തുടങ്ങിയവരും പങ്കെടുത്തു.ആറാട്ടുകഴിഞ്ഞ് കിഴക്കേ നടവഴി വിഗ്രഹങ്ങൾ തിരിച്ചെഴുന്നള്ളിച്ചു. ശ്രീബലിപ്പുരയിലെ പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം തൃക്കൊടിയിറക്കി. തുടർന്ന് അകത്തെഴുന്നള്ളിച്ച് പൂജകൾ നടത്തി.

admin

Recent Posts

സ്വാതി മലിവാളിനെതിരായ ആക്രമണം : ബൈഭവ് കുമാറിനെ തെളിവെടുപ്പിനായി മുംബൈയിൽ എത്തിച്ച് പോലീസ്

ദില്ലി : ആം ആദ്മി എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ പ്രതിയായ കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിനെ തെളിവെടുപ്പിനായി…

26 mins ago

കുടുംബത്തിന്റെ അന്തസും പ്രശസ്തിയും സംരക്ഷിക്കാനായിട്ടെങ്കിലും രാജ്യത്ത് തിരിച്ചെത്തി അന്വേഷണത്തോട് സഹകരിക്കണം “- പ്രജ്ജ്വൽ രേവണ്ണയോട് പരസ്യാഭ്യർത്ഥനയുമായി എച്ച്ഡി കുമാരസ്വാമി

ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാജ്യം വിട്ട ഹാസൻ എംപി പ്രജ്ജ്വൽ രേവണ്ണയോട്രാജ്യത്ത് തിരിച്ചെത്തി അന്വേഷണത്തോട് സഹകരിക്കണമെന്ന് പരസ്യാഭ്യർത്ഥനയുമായി ജെഡിഎസ്.…

39 mins ago

രാഹുലിന്റെ പഴയ വീഡിയോ കുത്തിപ്പൊക്കി മോദി !

മുസ്ലിങ്ങൾക്ക് കോൺഗ്രസ് കൂടുതൽ സംവരണം കൊണ്ടുവന്നിരിക്കും ; രാഹുലിന്റെ തനിനിറം വലിച്ചുകീറി മോദി

57 mins ago

ഭാര്യയും മകനും തന്നെ സ്വന്തം വീട്ടിൽ നിന്ന് ആട്ടിയോടിക്കുന്നുവെന്ന ആരോപണവുമായി അശോക് ഗെലോട്ട് സർക്കാരിലെ കാബിനറ്റ് മന്ത്രി ! ആരോപണങ്ങൾക്കടിസ്ഥാനം സ്വത്ത് വിൽക്കാനുള്ള ശ്രമം തടഞ്ഞതെന്ന പ്രതികരണവുമായി ഭാര്യ

ഭാര്യയും മകനും തന്നെ മർദ്ദിച്ചുവെന്നും ആവശ്യത്തിന് ഭക്ഷണം നൽകാതെ സ്വന്തം വീട്ടിൽ നിന്ന് ആട്ടിയോടിക്കുകയും നാടോടി ജീവിതം നയിക്കാൻ നിർബന്ധിക്കുകയും…

2 hours ago

ഗവർണർക്ക് തിരിച്ചടി !കേരളാ സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശം റദ്ദാക്കി

കേരള സർവകലാശാല സെനറ്റ് നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി.സെനറ്റിലേക്ക് സ്വന്തം നിലയിൽ ഗവർണർ അംഗങ്ങളെ നാമനിർദ്ദേശം ചെയ്ത…

2 hours ago